കോഴിക്കോട്: ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു. വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് അപകടം. ഏറനാട് എക്സ്പ്രസിൽ നിന്നാണ് യുവാവ് വീണത്.
മരിച്ച ആളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചക്ക് രണ്ട് മണിക്ക് ശേഷമായിരുന്നു അപകടം. ട്രെയിനിൽ നിന്നും യുവാവ് തെറിച്ചു വീഴുന്നത് കണ്ട് സമീപവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആളെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.