ന്യൂയോർക്ക്: ക്രിക്കറ്റിലെ മഴനിയമമായ ഡക്ക് വർത്ത് ലൂയിസ് സ്റ്റോൺ നിയമത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായ ഫ്രാങ്ക് ഡക്ക് വർത്ത് അന്തരിച്ചു. 84 വയസായിരുന്നു. ഫ്രാങ്ക് ഡക്ക് വർത്തും സ്റ്റാറ്റിസ്റ്റിഷ്യൻ ടോണി ലൂയിസും ചേർന്നാണ് മഴനിയമം ആവിഷ്കരിച്ചത്.
1997-ലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ ഈ നിയമം ആദ്യമായി ഉപയോഗിക്കുന്നത്. ഹരാരെയില്‍ സിംബാബ്വെ- ഇംഗ്ലണ്ട് ഏകദിന മത്സരത്തിലാണ് ഡിഎല്‍എസ് നിയമം ഉപയോഗിച്ചത്. പിന്നീട് 2001 ൽ ഐസിസിയും നിയമം ഔദ്യോഗികമായി അംഗീകരിച്ചു
2010 ൽ മെമ്പർ ഓഫ് ദി ഓർഡർ ഓഫ് ബ്രിട്ടീഷ് എംപയർ പുരസ്കാരം നൽകി ഇരുവരെയും ആദരിച്ചിരുന്നു. ഇരുവരും മൂന്നോട്ടുവച്ച ആശയം സ്റ്റീഫൻ സ്റ്റേൺ എന്ന മറ്റൊരു സ്റ്റാറ്റിസ്റ്റീഷ്യൻ പരിഷ്കരിച്ചതോടെ നിയമത്തിന്റെ പേര് ഡക്ക് വർത്ത് ലൂയിസ് സ്റ്റോൺ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. 2020-ലാണ് ലൂയിസ് അന്തരിച്ചത്.