പ്രസ് മീറ്റുകൾ സംഘടിപ്പിച്ചും ആഘോഷപരിപാടികൾ വച്ചും പുതിയ സിനിമകളുടെയും ഗാനങ്ങളുടെയും പ്രമോഷൻ വീഡിയോകൾ ഇറങ്ങുന്നത് നാം കണ്ടിരിക്കും. എന്നാൽ തന്റെ പുതിയ ഗാനത്തിന്റെ പ്രമോഷൻ കുറച്ചധികം വ്യത്യസ്തമാക്കിയിരിക്കുകയാണ് അമേരിക്കൻ ഗാനരചയിതാവും ഗായികയുമായ കാറ്റി പെറി.
പാരീസീൽ നടന്ന ഫാഷൻ വീക്കിലേക്ക് വളരെ ലളിതമായ വസ്ത്രം ധരിച്ചായിരുന്നു കാറ്റി പെറി കാറിൽ നിന്ന് ഇറങ്ങി പാപ്പരാസികളുടെ ഇടയിലേക്ക് നടന്നത്. എന്നാൽ നടക്കുന്തോറും അവരുടെ വസ്ത്രത്തിന്റെ യഥാർത്ഥ നീളം കണ്ട ആളുകൾ അമ്പരന്നു. 500 അടി നീളമുള്ള വസ്ത്രമായിരുന്നു അത്! വെറുമൊരു വസ്ത്രമല്ല തന്റെ പുതിയ ഗാനമായ ‘ വുമൻസ് വേൾഡിന്റെ (സ്ത്രീകളുടെ ലോകം) വരികളും അവർ അതിൽ അച്ചടിപ്പിച്ചിരുന്നു.
View this post on Instagram
ചുവന്ന റെഡ് വെൽവറ്റ് വസ്ത്രമായിരുന്നു ഫാഷൻ വീക്കിലേക്ക് അവർ ധരിച്ചിരുന്നത്. ബലൻസിയാഗയാണ് വസ്ത്രം കാറ്റി പെറിയ്‌ക്കായി ഡിസൈൻ ചെയ്തത്. കാറിൽ നിന്നിറങ്ങി ആരാധകരെ കൈ വീശി കാണിച്ച് നടക്കുമ്പോൾ 500 അടി നീളമുള്ള വസ്ത്രം ഒരു ട്രെയിൻ പോകുന്നതു പോലെ വേഗത്തിൽ പോകുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
” She’s a winner, champion/Superhuman, Number One/
She’s a sister, she’s mother. Open your eyes, just look around
and you’ll discover/You know/It’s a woman’s world and you’re lucky to be living in it,’ എന്നു തുടങ്ങുന്ന വരികളാണ് വുമൺ വേൾഡ് എന്ന ഗാനത്തിലുള്ളത്. സ്ത്രീത്വത്തിന് പ്രാധാന്യം നൽകികൊണ്ടാണ് കാറ്റി പെറിയുടെ ഗാനങ്ങൾ അധികവും പുറത്തിറങ്ങിയിട്ടുള്ളത്. അത്തരത്തിൽ പുറത്തിറങ്ങിയ ‘ദ റോർ’ എന്ന ഗാനത്തിന് ബില്യൺ വ്യൂസ് നേടാൻ സാധിച്ചിരുന്നു.