ശ്രീനഗർ: ജമ്മുവിൽ രണ്ട് ഭീകരരെ കൂടി വധിച്ച് സുരക്ഷാ സേന. ദോഡ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വകവരുത്തിയത്. ഇവരിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. രണ്ട് എം-4, ഒരു എകെ-47 റൈഫിൾ, ഗ്രനൈഡ് തുടങ്ങിയവയാണ് കണ്ടെടുത്തത്.
#WATCH | Doda | Two more terrorists have been neutralized in an ongoing joint operation in the Gandoh, Bhaderwah sector of district Doda. Arms and ammunition have been recovered from their possession: ADGP Jammu pic.twitter.com/03VoG4cHqr
— ANI (@ANI) June 26, 2024
ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. സ്‌പെഷ്യൽ പോലീസ് ഓഫീസർ ദോഡയിലെ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്. ദോഡ ജില്ലയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. വനത്തിനുള്ളിൽ കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടോയെന്നാണ് സേന പരിശോധിക്കുന്നത്.
സിന്നോ വനത്തിനുള്ളിൽ ഭീകര സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സുരക്ഷാ സേനയും പൊലീസും സൈന്യവും സംയുക്തമായി തെരച്ചിൽ ആരംഭിച്ചത്. തുടർന്ന് ഇന്നലെ രാവിലെ ഒൻപത് മണി മുതലാണ് വെടിവയ്പ്പുണ്ടായത്. വൈകുന്നേരത്തോടെ ഒരു ഭീകരനെ വധിച്ചതായി സേന അറിയിച്ചിരുന്നു.















