രാംപൂർ ; രാമായണ പാർക്കിൽ സ്ഥാപിച്ചിരുന്ന ഹനുമാൻ ശില്പം മദ്രസ വിദ്യാർത്ഥികൾ തകർത്തതായി പരാതി . ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിലെ സിവിൽ ലൈൻസ് ഏരിയയിലെ പൻവാരിയയ്‌ക്ക് സമീപമുള്ള രാമായണ പാർക്കിൽ സ്ഥാപിച്ചിരുന്ന ഹനുമാൻ ശില്പമാണ് തകർന്നത് . ഹൈന്ദവ ദൈവങ്ങളുടെ നിരവധി ശില്പങ്ങൾ സ്ഥാപിച്ചിരിക്കുന്ന പാർക്കാണിത്.
മദ്രസ വിദ്യാർത്ഥികൾ ശില്പം തകർക്കുന്നത് കണ്ട ചില നാട്ടുകാരാണ് അവരെ പാർക്കിൽ നിന്ന് പുറത്തിറക്കിയത് . ഹനുമാൻ ശില്പത്തിന്റെ കാൽ വേർപെട്ട് പോകുകയും ചെയ്തു . തുടർന്ന് പ്രദേശത്തെ ഹിന്ദു വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തി.
വിവരമറിഞ്ഞ് അഡീഷണൽ പോലീസ് സൂപ്രണ്ട് അതുൽ കുമാർ ശ്രീവാസ്തവ, സിഒ സിറ്റി വിജേന്ദ്ര സിംഗ്, സിവിൽ ലൈൻസ്, സിറ്റി കോട്വാലി, ഗഞ്ച് കോട്വാലി എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. ശില്പത്തിന്റെ അറ്റകുറ്റപ്പണി നടത്താനുള്ള നീക്കം ഉടൻ ആരംഭിക്കുമെന്നും പൊലീസ് പറഞ്ഞു.















