പ്രതിപക്ഷ ബഹളം; ലോക്‌സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു; നീറ്റ് വിഷയത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കി പാർലമെൻ്ററി കാര്യ മന്ത്രി

Published by
Janam Web Desk

ന്യൂഡൽഹി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം പ്രതിപക്ഷ ബഹളത്തെ തുടർന്ന് തിങ്കളാഴ്ചത്തേക്ക് വരെ പിരിഞ്ഞു. രാവിലെ 11 മണിക്ക് സഭ സമ്മേളിച്ചയുടൻ, സഭ നിർത്തിവയ്‌ക്കാനും നീറ്റുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയം അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ ബഹളം തുടങ്ങി.

എന്നാൽ, പാർലമെൻ്റ് നടപടിക്രമം അനുസരിച്ച് രാഷ്‌ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച ആദ്യം പരി​ഗണിക്കാമെന്ന് സ്പീക്കർ ഓം ബിർള അറിയിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടർന്നു. തുടർന്നാണ് തിങ്കളാഴ്ച 11 മണിവരെ വരെ സഭ പിരിയുന്നതായി സ്പീക്കർ അറിയിച്ചത്.

സഭ നടപടികൾ തടസ്സപ്പെടുത്താനുള്ള കോൺ​ഗ്രസിന്റെ നീക്കത്തെ അപലപിച്ച് പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു രം​ഗത്ത് വന്നു. നീറ്റ് വിഷയമല്ല ഉന്നയിക്കുന്ന ഏത് വിഷയത്തിലും വിശദമായ വിവരങ്ങൾ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഏത് വിഷയത്തിൻ മേലുള്ള ചർച്ചയ്‌ക്കും സർക്കാർ തയ്യാറാണ്. എന്നാൽ സഭാ നടപടികൾ തടസ്സപ്പെടുത്തുന്ന കോൺ​ഗ്രസിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Leave a Comment