പകർത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് കൽക്കി നിർമ്മാതാക്കൾ ; പിന്നാലെ കൽക്കി 2898 എഡി പ്രിൻ്റ് ഇന്റർനെറ്റിൽ

Published by
Janam Web Desk

റിലീസായി അടുത്ത ദിവസം തന്നെ പുതിയ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാകുന്നത് ഇപ്പോൾ പതിവാണ്. സിനിമയുടെ റിലീസിന് മുമ്പ് പോലും ഫുൾ എച്ച്‌ഡി ഫോർമാറ്റിൽ സിനിമകൾ നെറ്റിൽ പ്രത്യക്ഷപ്പെടുന്നു. ഇപ്പോഴിതാ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ‘കല്‍ക്കി 2898 എഡി’ യുടെ എച്ച്‌ഡി പ്രിന്റാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത് .

പകർത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് കൽക്കി നിർമ്മാതാക്കൾ പറഞ്ഞതിനു പിന്നാലെയാണ് സിനിമയുടെ പ്രിന്റ് ഇൻ്റർനെറ്റിൽ വന്നത് . ഇത്തരം വ്യാജ പ്രിന്റുകളുടെ കേന്ദ്രമായി മാറിയ ചില സൈറ്റുകൾ അവരുടെ സൈറ്റുകളിൽ കൽക്കി സിനിമയുടെ കോപ്പി അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കൽക്കി ചിത്രം ഇൻ്റർനെറ്റിൽ എത്തിയതിൽ പ്രഭാസ് ആരാധകർ ഏറെ അസ്വസ്ഥരാണ്. ഇവർ ഈ ലിങ്കുകൾ കൽക്കി നിർമ്മാതാക്കളുമായി പങ്കിടുകയും നടപടിയെടുക്കാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട് .

. ഇന്ത്യയില്‍ നിന്ന് മാത്രം 95 കോടിയാണ് ചിത്രം നേടിയത്. ആഗോള വരുമാനം ആദ്യദിനം തന്നെ 180 കോടി കവിഞ്ഞുവെന്ന് ബോക്‌സ് ഓഫീസ് ട്രാക്കര്‍ സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു.പാന്‍ ഇന്ത്യന്‍ ചിത്രമായ കല്‍ക്കി തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Share
Leave a Comment