ചികിത്സയ്‌ക്ക് വന്നവരുടെ കൂട്ടത്തിൽ ‘മൂർഖനും’; മുറിയിൽ കുടുങ്ങി ഡോക്ടർ; ഒടുവിൽ സംഭവിച്ചത്

Published by
Janam Web Desk

കൊല്ലം: ആരോഗ്യകേന്ദ്രത്തിനുള്ളിൽ മൂർഖൻ പാമ്പ് എത്തിയതോടെ മുറിക്കുള്ളിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാതെ 1 മണിക്കൂറോളം ഡോക്ടർ കുടുങ്ങി കിടന്നു. ഇന്ന് രാവിലെയാണ് കഴുതുരുട്ടി കുടുംബാരോഗ്യ കേന്ദ്രത്തിൽ പാമ്പ് കടന്നു കൂടിയത്. ഒ. പി തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം.

ആരോഗ്യകേന്ദ്രത്തിൽ ചികിത്സയ്‌ക്കായി എത്തിയവരാണ് പാമ്പിനെ ആദ്യം കണ്ടത്. ഡോക്ടറിന്റെ മുറിയുടെ സമീപത്തായി തിളക്കമുള്ളതെന്തോ അനങ്ങുന്നത് രോഗികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ ഇവർ മറ്റ് ജീവനക്കാരെ വിവരം അറിയിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂർഖൻ പാമ്പിന്റെ കുഞ്ഞാണ് കിടക്കുന്നതെന്ന് മനസിലായത്. ഇതോടെ രോഗികളെ ചികിത്സിക്കാനായി എത്തിയ ഡോക്ടർ പുറത്തിറങ്ങാൻ സാധിക്കാതെ മുറിക്കുള്ളിൽ കുടുങ്ങുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ കുപ്പിക്കുള്ളിലാക്കി ശെന്തുരുണിയിലെ വനമേഖലയിൽ തുറന്നുവിട്ടു. ഇതിനുമുമ്പും ഇത്തരത്തിൽ കഴുതുരുട്ടിയിലെ ആരോഗ്യകേന്ദ്രങ്ങളിൽ പാമ്പ് കയറിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

Share
Leave a Comment