52-കാരന്റെ തൊണ്ടയിൽ രോമം! കാരണം കേട്ട് അമ്പരന്ന് ലോകം

Published by
Janam Web Desk

“പുകവലി ആരോ​ഗ്യത്തിന് ഹാനികരം” എന്ന മുന്നറിയിപ്പ് കേട്ടു തഴമ്പിച്ചെങ്കിലും പുകവലി ഇന്നും ഭൂരിഭാ​ഗം പേർക്കും ശീലമാണ്. പുകവലിച്ചാൽ രോ​ഗം വരുമെന്നും ആരോ​ഗ്യത്തിന് ഹാനികരമാണെന്ന് തിരിച്ചറിഞ്ഞിട്ടും പുകവലിയിൽ നിന്ന് വിടുതൽ ലഭിക്കാത്തവർ ഏറെയാണ്. ശ്വാസ തടസം, ചുമ, മറ്റ് ശ്വാസകോശ രോ​ഗങ്ങൾ എന്നിവയാണ് സാധാരണയായി പുകവലിക്കാരെ കാത്തിരിക്കുന്നത്. എന്നാൽ പുകവലി കൂടുമ്പോൾ തൊണ്ടയിൽ രോമം വളരുമോ?

ചിലപ്പോൾ തമാശയായി തോന്നുമെങ്കിലും 52-കാരനിൽ അപൂർവ രോ​ഗം സ്ഥിരീകരിച്ചിരിക്കുകയാണ്. ഓസ്ട്രേലിയൻ പൗരനാണ് തോണ്ടയിൽ രോമം വളരുന്നത്. പതിവായി പുകവലിച്ച് കൊണ്ടിരുന്ന ഇയാൾക്ക് ശ്വാസതടസവും വിട്ടുമാറാത്ത ചുമയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടുന്നത്.

2007-ലാണ് ഇയാൾ ചികിത്സ തേടിയത്. പരിശോധനയിൽ തൊണ്ടയിൽ വീക്കവും അമിതമായ രോമവളർച്ചയും കണ്ടെത്തി. രണ്ട് ഇഞ്ചോളം നീളമുള്ള ഒൻപതോളം രോമങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. ‘എൻഡോട്രാഷ്യൽ ഹെയർ ഗ്രോത്ത്’ എന്നറിയപ്പെടുന്ന ഒരു അപൂർവ രോഗാവസ്ഥയാണ് ഇത്‌. 14 വർഷം ചികിത്സിച്ചെങ്കിലും യാതൊരു വിധ മാറ്റവും സംഭവിച്ചില്ല‌. രോമം നീക്കം ചെയ്യുന്തോറും വീണ്ടും വളർന്നു കൊണ്ടിരുന്നു.

ചികിത്സയ്‌ക്കിടയിലും പുകവലിച്ചതാണ് രോമ വളർച്ചയെ പ്രോത്സാഹിപ്പിച്ചത്. തുടർന്ന് 2022-ൽ ഇയാൾ പുകവലി പൂർണമായും ഉപേക്ഷിച്ചു. പിന്നാലെ ആരോ​ഗ്യ സ്ഥിതി മെച്ചപ്പെട്ടു, രോമവളർച്ച കുറഞ്ഞു. രോമങ്ങളുടെ വേരുകൾ കരയിച്ചു കളയാനായി എൻഡോസ്കോപ്പിക് ആർഗോൺ പ്ലാസ്മ കോഗ്യുലേഷൻ എന്ന ചികിത്സാ രീതിയും നടത്തി. ഇതോടെ രോമവളർച്ച ഇല്ലാതാക്കാൻ സാധിച്ചു.

Share
Leave a Comment