5000 ഭവന യൂണിറ്റുകൾ , വാണിജ്യ സ്ഥാപനങ്ങൾ : ഹമാസ് തകർത്ത വടക്കൻ ഗാസയിൽ പുതിയ നഗരം സ്ഥാപിക്കാൻ ഇസ്രായേൽ

Published by
Janam Web Desk

ഗാസ : വടക്കൻ ഗാസയിൽ പുതിയ നഗരം സ്ഥാപിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കി ഇസ്രായേൽ .നോർത്ത് ഗാസയിലെ സ്‌ഡെറോട്ട് സിറ്റിയിൽ റെയിൽവേ സ്റ്റേഷന് സമീപം പുതിയ നഗരം നിർമ്മിക്കാനുള്ള പദ്ധതി ഇസ്രായേൽ കൺസ്ട്രക്ഷൻ ആൻഡ് ഹൗസിംഗ് മന്ത്രാലയം ആരംഭിച്ചു. ഹമാസ് ആക്രമണം ഏറ്റവും കൂടുതൽ ബാധിച്ചത് ഈ നഗരത്തെയാണ്.

30,000 ജനസംഖ്യയുള്ള ഈ നഗരത്തിൽ നിന്ന് യുദ്ധസമയത്ത് മിക്കവാറും എല്ലാ ആളുകളും പലായനം ചെയ്തിരുന്നു. ഇപ്പോൾ അത് പുനഃസൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. ഇസ്രായേലിന്റെ പദ്ധതിയിൽ 5000 പുതിയ ഭവന യൂണിറ്റുകളുണ്ട്. വിദ്യാർത്ഥികൾക്കുള്ള അപ്പാർട്ട്‌മെൻ്റുകൾ, വാണിജ്യത്തിനും തൊഴിലിനുമായി ഏകദേശം 370,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾ, 350,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ പൊതു കെട്ടിടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ 40 ഏക്കർ സ്ഥലം മറ്റാവശ്യങ്ങൾക്കായും തെരഞ്ഞെടുത്തിട്ടുണ്ട്.

സ്‌ഡെറോട്ട് നഗരത്തിന്റെ വിപുലീകരണവും 5,000 ഭവന യൂണിറ്റുകളുടെ നിർമ്മാണവും വളരെ സന്തോഷകരമായ കാര്യമാണെന്ന് കൺസ്ട്രക്ഷൻ ആൻഡ് ഹൗസിംഗ് മന്ത്രാലയത്തിന്റെ സിഇഒ യെഹൂദ മോർഗൻസ്റ്റേൺ പറഞ്ഞു. കോളേജുകൾ, സ്‌കൂളുകൾ, റെയിൽവേ സ്‌റ്റേഷനുകൾ, നദികൾ, പാർക്കുകൾ, കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും വേണ്ടിയുള്ള നടപ്പാതകൾ, തെക്ക് ഭാഗത്തേക്ക് ബന്ധിപ്പിക്കുന്ന റോഡ്… ഇതെല്ലാം പദ്ധതിയിലുണ്ട്. തലസ്ഥാനമായ ടെൽ അവീവിൽ നിന്ന് 73 കിലോമീറ്റർ തെക്ക് മാറി സ്ഥിതിചെയ്യുന്ന ഈ മനോഹരമായ നഗരം അവശിഷ്ടങ്ങളായി മാറിയെങ്കിലും പുതുതായി കെട്ടിപ്പടുക്കാമെന്ന പ്രതീക്ഷയിലാണ് ഇസ്രായേൽ.

 

Share
Leave a Comment