ടി20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പാർലമെന്റിന്റെ ഇരുസഭകളും. ലോക്‌സഭയിൽ സ്പീക്കർ ഓം ബിർലയും രാജ്യസഭയിൽ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറുമാണ് ഇന്ത്യൻ ടീമിന്റെ വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചത്.
”ഇന്ത്യൻ ടീമിന്റെ വിജയം രാജ്യത്തെ ആവേശത്തിലാഴ്‌ത്തി. ലോകകപ്പ് നേട്ടം രാജ്യത്തെ കായികതാരങ്ങൾക്കും യുവജനങ്ങൾക്കും പ്രചോദനമാകും. ടീമിനെ വിജയത്തിലേക്ക് നയിച്ച നായകൻ രോഹിത് ശർമ്മയ്‌ക്ക് പാർലെമെന്റിന്റെ അഭിനന്ദനങ്ങളും മുന്നോട്ടുള്ള യാത്രക്ക് ആശംസകളും നേരുന്നു”. സ്പീക്കർ ഓം ബിർല പറഞ്ഞു. ചരിത്ര നേട്ടങ്ങൾ പൗരന്മാരെ വലിയ സ്വപ്‌നങ്ങൾ കാണാൻ പ്രേരിപ്പിക്കുമെന്ന് രാജ്യസഭയിൽ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറും പറഞ്ഞു.
#WATCH | Lok Sabha Speaker Om Birla and the House congratulates Cricket Skipper Rohit Sharma and the entire Team India on winning #T20WorldCup2024 pic.twitter.com/MOI144KSxh
— ANI (@ANI) July 1, 2024
“>
“Such historical accomplishments inspire every citizen to dream big, work hard and achieve eminence.”
Hon’ble Vice-President & Chairman, Rajya Sabha, Shri Jagdeep Dhankhar congratulated the Indian Cricket team for their spectacular victory in the #T20CricketWorldCup2024, in… pic.twitter.com/m17UwKe9pq
— Vice-President of India (@VPIndia) July 1, 2024
“>
ബാർബഡോസിൽ ദക്ഷിണാഫ്രിക്കയെ 7 റൺസിന് തോൽപ്പിച്ചാണ് രോഹിത് ശർമ്മയും സംഘവും 17 വർഷങ്ങൾക്ക് ശേഷം രണ്ടാം ടി20 കിരീടം നേടിയത്. കിരീടനേട്ടത്തിന് പിന്നാലെ ടീം ഇന്ത്യക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്‌ട്രപതി ദ്രൗപദി മുർമു, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, എസ് ജയശങ്കർ, രാജ്‌നാഥ് സിംഗ് എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.