ഇടുക്കി: കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ വീണ്ടും അപടക യാത്ര. തെലങ്കാന രജിസ്ട്രേഷൻ കാറിലാണ് സാഹസിക യാത്ര. കാറിന്റെ ഡോറിൽ കയറിയിരുന്നു യാത്ര ചെയ്യുന്ന യുവാവിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇന്ന് രാവിലെയാണ് സംഭവം. വാഹനം മൂന്നാറിൽ എത്തുമ്പോൾ പിടികൂടുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സാഹസിക യാത്ര നടത്തിയ വാഹനങ്ങൾ പിടിച്ചെടുത്ത് ഡ്രൈവിംഗ് ലൈസൻസ് അടക്കം സസ്പെൻഡ് ചെയ്തിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗ്യാപ്പ് റോഡിൽ യാത്രക്കാരുടെ അഭ്യാസം പതിവാണ്. ഇതിന്റെ പശ്ചാത്താലത്തിൽ മോട്ടോർ വാഹന വകുപ്പ് കർശന നടപടികൾ സ്വീകരിച്ചത്. മോട്ടോർ വാഹന വകുപ്പ് ജില്ലാ എൻഫോഴ്സ്മെൻറ് ആർടിഒയുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചാണ് പരിശോധന നടക്കുന്നത്.