ചെറുകിട സംരംഭങ്ങൾക്കായി (എംഎസ്എംഇ) വെബ് അധിഷ്ഠിത ഡിജിറ്റൽ ബിസിനസ് വായ്പയായ എംഎസ്എംഇ സഹജ് അവതരിപ്പിച്ച് എസ്ബിഐ. വിവരങ്ങളുടെ അടിസ്ഥാനത്തിൽ 15 മിനിറ്റുകൾ മാത്രമെടുത്ത് ഇൻവോയ്സ് ഫിനാൻസിംഗ് ലഭ്യമാക്കുന്നതാണ് രീതി.
വായ്പ അപേക്ഷ, ഡോക്യുമെന്റേഷൻ, വായ്പ അനുവദിക്കൽ, വിതരണം തുടങ്ങിയവയെല്ലാം മനുഷ്യ ഇടപെടൽ ഇല്ലാതെയാണ് നടത്തുക. വായ്പ അവസാനിക്കുന്നതും ഡിജിറ്റൽ രീതിയിൽ തന്നെ. ജിഎസ്ടി ഇൻവോയ്സിന്റെ അടിസ്ഥാനത്തിൽ ഒരു ലക്ഷം രൂപവരെ വായ്പയായി ലഭിക്കും.