നടൻ പ്രഭാസും ബോളിവുഡ് താരം ദിഷാ പഠാനിയും ഡേറ്റിംഗിലെന്ന് അഭ്യൂഹം. കൽക്കി 2898 AD എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. അടുത്തിടെ തിയറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇതിനിടെയാണ് ഇടതു കൈയിൽ PD ടാറ്റൂവുമായി ദിഷയെ പപ്പരാസികൾ കാണുന്നത്. ഇതാണ് ഡേറ്റിംഗ അഭ്യൂഹങ്ങൾ പരത്തിയത്.
P അർത്ഥമാക്കുന്നത് പ്രഭാസിനെയെന്നാണ് നെറ്റിസൺസിന്റെ വാദം. ഇതിന്റെ ചുവട് പിടിച്ചാണ് ടോളിവുഡിലെയും ബോളിവുഡിലെയും പുതിയ ചർച്ച. നേരത്തെ ദിഷാ പഠാനി ടൈഗർ ഷ്രോഫുമായി ഡേറ്റിംഗിലായിരുന്നെങ്കിലും അടുത്തിടെ വേർപിരിഞ്ഞിരുന്നു. എന്നാൽ ഇരുവരും ബന്ധം സ്ഥിരീകരച്ചിരുന്നില്ല.
കൽക്കി 2898 AD യിൽ റോക്സി എന്ന കഥാപാത്രമായാണ് ദിഷ എത്തിയത്. നടിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം വെൽക്കം ടു ജംഗിൾ ആണ്. അക്ഷയ് കുമാർ, സഞ്ജയ് ദത്ത്, സുനിൽ ഷെട്ടി, അർഷദ് വാസി എന്നിവരാണ് മറ്റു താരങ്ങൾ.