ശ്രീനഗർ ; വൈകല്യം തളർത്താത്ത മനസുമായാണ് ആനന്ദ് സിംഗ് കഴിഞ്ഞ 13 വർഷമായി അമർനാഥ് തീർത്ഥയാത്ര നടത്തുന്നത് . ജയ്പൂർ സ്വദേശിയായ ആനന്ദ് സിംഗിന് പത്ത് വർഷം മുൻപാണ് അപകടത്തിൽപ്പെട്ട് രണ്ട് കാലുകളും നഷ്ടപ്പെട്ടത് . എങ്കിലും വൈകല്യം തന്റെ ഭക്തിയെ തടസ്സപ്പെടുത്താൻ ആനന്ദ് സിംഗ് അനുവദിച്ചില്ല. കഴിഞ്ഞ 13 വർഷമായി, അമർനാഥേശ്വരന്റെ അനുഗ്രഹം തേടി ആനന്ദ് സിംഗ് എത്താറുണ്ട്.
ഓരോ വർഷവും, വെല്ലുവിളി നിറഞ്ഞ പാതയിലൂടെയാണ് ആനന്ദ് സിംഗിന്റെ സഞ്ചാരം. യാത്രയുടെ പകുതിയിലധികം സമയവും ദാൻഡികളെ ആശ്രയിക്കുന്നു. മഹാദേവനോടുള്ള അഗാധമായ വിശ്വാസമാണ് തനിക്ക് ഈ യാത്ര ചെയ്യാനുള്ള കരുത്തായി മാറുന്നതെന്ന് ആനന്ദ് സിംഗ് പറയുന്നു.
“എല്ലാ വർഷവും ഈ യാത്ര നടത്താൻ എനിക്ക് ധൈര്യം നൽകുന്നത് വിശ്വാസമാണ, തീർത്ഥാടനത്തോടുള്ള പ്രതിബദ്ധത എന്റെ പ്രതിരോധശേഷിയുടെയും ആത്മീയതയുടെയും തെളിവായി മാറി.“ അദ്ദേഹം പറയുന്നു. വിശ്വാസവും നിശ്ചയദാർഢ്യവും കൊണ്ട് ശാരീരിക പരിമിതികളെ മറികടക്കാൻ കഴിയുമെന്ന് കാണിച്ച ആനന്ദ് സിംഗിന്റെ ഈ യാത്ര അനേകർക്ക് പ്രചോദനമായി മാറിയിരിക്കുകയാണ്.















