കണ്ണൂർ: സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി പി. ജയരാജന്റെ മകൻ ജെയിൻ രാജിന്റെ ആഡംബര വീട്. ജെയിൽ രാജിന് ക്വട്ടേഷൻ, സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളതായി മനു തോമസ് ആരോപണമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരിലെ വീട് ചർച്ചയായത്.
വിവാദം കൊഴുത്തതിന് പിന്നാലെ വീടിനെ കുറിച്ചുള്ള വിശദീകരണവുമായി ജെയിൻ രാജ് രംഗത്തെത്തി. 13 വർഷത്തെ പ്രവാസ ജീവിതത്തിൽ നിന്ന് മിച്ചം പിടിച്ച തുക കൊണ്ടാണ് വീട് നിർമിച്ചതെന്ന് ജെയിൻ പറയുന്നു. വീട് നിർമിക്കാൻ അച്ഛൻ നാല് ലക്ഷം രൂപയും അമ്മ 17 ലക്ഷം രൂപയും തന്നു. മനു തോമസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ജെയിൻ രാജ് ഫേസ്ബുക്കിലൂടെ പറഞ്ഞു.















