ആലപ്പുഴ: മിൽമ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ നിന്നും ചത്ത തവളയെ കിട്ടി. പുന്നപ്ര പ്ലാന്റിലെ ക്യാന്റിലാണ് സംഭവം. എഞ്ചിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരനാണ് സാമ്പറിൽ നിന്നും തവളയെ കിട്ടിയത്. ജീവനക്കാരൻ തന്നെയാണ് ‘സാമ്പാർ വിശേഷം’ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
സംഭവം ചർച്ചയായതിന് പിന്നാലെ കാന്റീൻ നടത്തിപ്പുകാരനിൽ നിന്നു വിവരങ്ങൾ ശേഖരിച്ചതായി ഡയറി മാനേജർ ശ്യാമകൃഷ്ണൻ പറഞ്ഞു. നിലവിലുള്ള കരാർ റദ്ദാക്കിയതായും കാന്റീൻ നടത്തിപ്പിനായി പുതിയ കരാർ ക്ഷണിച്ചിട്ടുണ്ടെന്നും മാനേജർ പറഞ്ഞു.















