തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജുവിനെ മാറ്റി. പകരം ജി സ്പർജൻ കുമാറിനാണ് തിരുവനന്തപുരം സിറ്റി കമ്മീഷണറുടെ സ്പർജൻ കുമാറിനെ നിയമിച്ചു. ഇത് രണ്ടാം തവണയാണ് സ്പർജൻ കുമാർ സിറ്റി കമ്മീഷണറാകുന്നത്.
ദക്ഷിണ മേഖല ഐജിയുടെ ചുമതലയും സ്പർജൻ കുമാറിന് നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെ വാഹനം കെഎസ് യു പ്രവർത്തകർ തടഞ്ഞതിന് മന്ത്രി ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാഗരാജു തെറിച്ചത്.
സിഎച്ച് നാഗരാജുവിനെ കേരള പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ സിഎംഡിയായി നിയമിക്കും. സഞ്ജീവ് കുമാർ പട്ജോഷി മനുഷ്യാവകാശ കമ്മീഷന്റെ ഡിജിപിയാകും. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് കമ്മീഷണർ സ്ഥനത്ത് നിന്ന് മാറ്റിയ അങ്കിത് അശോകനെ ഇന്റലിജൻസ് എസ്പിയായും സതീഷ് ബിനോയെ പൊലീസ് ആസ്ഥാനത്തെ ഡിഐജിയായും നിയമിക്കും. പി പ്രകാശ് കോഴിക്കോട് ക്രൈംബ്രാഞ്ച് സോൺ ഐജിയാകും.















