സിനിമാതാരങ്ങളുമായി രൂപസാദൃശ്യമുള്ള നിരവധി പേരെ നമ്മള്‍ നിത്യജീവിതത്തില്‍ കണ്ടുമുട്ടാറുണ്ട്. ഇതു താനല്ലയോ അത് തോന്നിപ്പിക്കുന്ന വിധത്തില്‍ അമ്പരപ്പിക്കുന്ന സാമ്യമുള്ളവര്‍. മോഹന്‍ലാല്‍ തൊട്ട് ദുല്‍ഖര്‍ വരെയുള്ളവരുമായി സാമ്യമുള്ളവര്‍.ഇവരെ സോഷ്യല്‍മീഡിയ പ്രശസ്തരാക്കാറുമുണ്ട്.
ഇപ്പോഴിതാ നടൻ ഹൃത്വികിന്റെ ഛായയുള്ള യുവാവാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരിക്കുന്നത്. യുവാവിനെ ഫോട്ടോ കണ്ടാല്‍ ഹൃത്വിക് റോഷന്റെ പഴയകാല ചിത്രമാണെന്നേ പറയൂ. അത്രക്കുണ്ട് രൂപസാദൃശ്യം.
മഹാരാഷ്‌ട്രയിലെ തസ്ഗാവിൽ ജ്യൂസ് കടയിൽ ജോലി ചെയ്യുന്ന യുവാവാണ് ഹൃത്വിക് റോഷന്റെ അപരൻ . ഹൃത്വിക് അഭിനയം ഉപേക്ഷിച്ച് ജ്യൂസ് ഉണ്ടാക്കാൻ തുടങ്ങിയോ, ഇത് ഹൃത്വിക് തന്നെയാണോ എന്നൊക്കെയാണ് കമന്റുകൾ.