പാലക്കാട്: അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട. 81 തടങ്ങളിൽ നിന്നായി 604 കഞ്ചാവ് ചെടികൾ കണ്ടെത്തി. ഒരു മാസം മുതൽ 3 മാസം വരെ പ്രായമുള്ള പല വലുപ്പത്തിലുള്ള 604 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.
അഗളി മേഖലയിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് ചെടികൾ കണ്ടെത്തിയത്. മുരുഗള ഊരിന് സമീപത്തെ മലയിടുക്കുകളിലാണ് ഇവ വളർത്തിയിരുന്നത്. ഇവയ്‌ക്ക് വിപണിയിൽ ഏകദേശം 10 ലക്ഷത്തോളം വില വരുമെന്ന് എക്സൈസ് അറിയിച്ചു.