കോഴിക്കോട്: സംസ്ഥാന സർക്കാർ സർവീസിലേക്ക് മുസ്ലീം വിഭാഗത്തിനായി സ്പെഷ്യൽ റിക്രൂട്ട്മെൻറ് നടത്തണമെന്ന് സമസ്ത യുവജന നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ. വളരെ മുമ്പ് കേരളത്തിൽ ഇത് നടന്നിട്ടുണ്ട്. അതേ രീതിയിൽ സ്പെഷ്യൽ റിക്രൂട്ട്മെൻറ് നടത്താൻ സർക്കാർ മുന്നോട്ടു വരണമെന്ന് അബ്ദുസമദ് ആവശ്യപ്പെട്ടു.
27 ശതമാനം മുസ്ലീങ്ങൾ കേരളത്തിലുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ സർവീസിൽ 13.5 ശതമാനമാണ് പ്രാതിനിധ്യം. വളരെ താഴ്ന്ന തസ്തികളിൽ കൂടി കൂട്ടിയാണ് ഇത്രയും ശതമാനം എത്തിയത്. ഉയർന്ന ജോലികളിൽ മുസ്ലീങ്ങൾ വളരെ കുറവാണ്. അവിടെ എത്തണമെങ്ങിൽ കൂടുതൽ പ്രമോഷൻ വേണമെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറയുന്നു.















