തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മരിച്ച അഞ്ചുതെങ്ങ് സ്വദേശി വിക്ടറിന്റെ വീട്ടിൽ കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ് കുര്യനൊപ്പം സന്ദർശനം നടത്തി മുൻകേന്ദ്ര മന്ത്രി വി മുരളീധരൻ. വിക്ടറിന്റെ വേർപാടിൽ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.
മുതലപ്പൊഴി അപകടങ്ങളിൽ ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചു കഴിഞ്ഞുവെന്നും മുരളീധരൻ പറഞ്ഞു. ഏറെനേരം കുടുംബാംഗങ്ങളുമായി ചർച്ച നടത്തിയ ശേഷമാണ് അദ്ദേഹം വീട്ടിൽ നിന്നും മടങ്ങിയത്.
ഹാർബർ സന്ദർശിച്ച് തൊഴിലാളികളുമായും പ്രദേശവാസികളുമായും വി മുരളീധരൻ കൂടിക്കാഴ്ചയും നടത്തി. പ്രശ്നങ്ങൾ ചോദിച്ചറിയുകയും വിഷയങ്ങൾ കേന്ദ്രസർക്കാരിന് മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.















