മുംബൈ: ടി20 കിരീട ജേതാക്കൾക്കുള്ള 125 കോടിയുടെ സമ്മാനത്തുക കൈമാറി ബിസിസിഐ. മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിന് ശേഷമാണ് ചെക്ക് കൈമാറിയത്. സ്റ്റേഡിയത്തിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ താരങ്ങളുടെ കുടുംബങ്ങളുമെത്തിയിരുന്നു.
അതേസമയം ഐപിഎല്ലിൽ സമയത്ത് ഏറ്റവും അധികം പഴികേട്ട് വില്ലനായി മടങ്ങിയ ഹാർദിക് പാണ്ഡ്യ വാങ്കഡെയിലേക്ക് തിരികെയിത്തയത് പരിവേഷത്തോടെയായിരുന്നു. ഒരു മധുര പ്രതികാരമായി ഇത് മാറി. അദ്ദേഹത്തിന് ഊഷ്മള സ്വീകരണമാണ് ആരാധകർ നൽകിയത്.
നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്‌ക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നതായും ഈ നിമിഷങ്ങൾ ഒരിക്കലും മറക്കില്ലെന്നും പാണ്ഡ്യ പറഞ്ഞു. ഈ മഴയ്‌ക്കിടയിലും ഞങ്ങളൊടൊപ്പം ആഘോഷിക്കാനെത്തിയതും നന്ദി. നമ്മളെല്ലാം ചാമ്പ്യന്മാരാണെന്നും മുംബൈക്കും, ഇന്ത്യക്കും നന്ദി പറയുന്നുവെന്നും ഹാർദിക് എക്സിൽ കുറിച്ചു.
India, you mean the world to me! From the bottom of my heart, thank you for all the love.. these are moments that I will never ever forget! Thank you for coming out to celebrate with us, despite the rains! We love you so much! Celebrating with you is why we do what we do! We’re… pic.twitter.com/c18lLrPJ1q
— hardik pandya (@hardikpandya7) July 4, 2024