ബെംഗളൂരു: രേണുക സ്വാമി കൊലക്കേസിൽ ഒന്നാം പ്രതിയായ പവിത്ര ഗൗഡ നടൻ ദർശന്റെ സുഹൃത്ത് മാത്രമാണെന്ന് ഭാര്യ വിജയ ലക്ഷ്മി. പവിത്ര ഗൗഡ നടന്റെ ഭാര്യയാണെന്ന് പൊലീസ് പറഞ്ഞതിനാലാണ് വിജയ ലക്ഷ്മി തിരുത്തിയത്. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് അയച്ച കത്തിലാണ് വിജയലക്ഷ്മി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയാണ് ദർശന.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ പവിത്ര ഗൗഡയെ ദർശന്റെ ഭാര്യ എന്നായിരുന്നു വിശേഷിപ്പിച്ചത്. കർണാടക ആഭ്യന്തര മന്ത്രിയും സമാനമായ തെറ്റ് വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യയെന്ന വിശേഷണം ശരിയല്ലെന്ന് വിജയലക്ഷ്മി പറഞ്ഞത്. രേഖകൾ പ്രകാരം താനാണ് ദർശന്റെ ഭാര്യയെന്നും1993 ലായിരുന്നു തങ്ങളുടെ വിവാഹമെന്നും വിജയലക്ഷ്മി കത്തിൽ ചൂണ്ടി കാണിക്കുന്നുണ്ട്.
പവിത്രഗൗഡുടെ ഭർത്താവ് സഞ്ജയ് സിംഗ് ആയിരുന്നു. ഇരുവർക്കും ഒരു മകളുമുണ്ട്. പവിത്ര ഗൗഡയും ദർശനും തമ്മിൽ പത്തു വർഷത്തിൽ അധികമായി നീണ്ടു നിൽക്കുന്ന സൗഹൃദമാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പവിത്ര എപ്പോഴും ഇൻസ്റ്റഗ്രാമിൽ പങ്കുവക്കാറുണ്ട്.
ആരാധകനായ രേണുക സ്വാമി പവിത്ര ഗൗഡയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതാണ് ദര്‍ശനെ പ്രകോപിപ്പിച്ചത്, ഇതാണ് കൊലപാതകത്തിൽ അവസാനിച്ചത്. ജൂണ്‍ 9 ന് സുമനഹള്ളിയിലെ ഒരു അപ്പാര്‍ട്ട്മെന്റിന് സമീപമുള്ള വെള്ളച്ചാട്ടത്തിന് അരികെയാണ് രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിൽ ഇതുവരെ 17 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.















