ഇൻഡോർ:മധ്യപ്രദേശിലെ ഇൻഡോറിൽ ഭക്ഷ്യ വിഷബാധയേറ്റ് 6 കുട്ടികൾക്ക് ദാരുണാന്ത്യം. ഇൻഡോറിലെ ശ്രീ യുഗപുരുഷ് ധാം ബൗദ്ധിക് വികാസ് കേന്ദ്രയിലാണ് ദുരന്തമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 53 ആയി ഉയർന്നതായി ജില്ലാ കളക്ടർ പറഞ്ഞു. ഇൻഡോറിലെ ചാച്ചാനെഹ്‌റു സർക്കാർ ആശുപത്രിയിലാണ് കുട്ടികൾ എല്ലാവരും ചികിത്സ തേടിയിരിക്കുന്നത്. ഇവരിൽ 13 പേരെ ഡിസ്ചാർജ്ജ് ചെയ്തതായിട്ടാണ് വിവരം.
സംഭവത്തെക്കുറിച്ചന്വേഷിക്കാൻ ഉദ്യോഗസ്‌ഥരും ഡോക്ടർമാരും ഉൾപ്പെടുന്ന ഒരു ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും സ്‌ഥാപനത്തിന് കാരണം കാണിക്കൽ നോട്ട്സ് അയച്ചിട്ടുണ്ടെന്നും ഇൻഡോർ കളക്ടർ ആശിഷ് സിംഗ് പറഞ്ഞു.