തൃശ്ശൂർ: തൃശ്ശൂർ മാടക്കത്തറയിൽ ആഫ്രിക്കൻ പന്നിപ്പനി (African swine fever – ASF)വ്യാപിച്ചു. മാടക്കത്തറ പഞ്ചായത്തിലെ പതിനാലാം വാർട്ടിലെ ഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.
പന്നിഫാമിൽ കള്ളിങ് (Culling )നടത്താൻ കളക്ടറുടെ ഉത്തരവ്. 310 പന്നികളെ കള്ളിങ്ങിന് വിധേയമാക്കും. കള്ളിങിന് ശേഷം അണു നശീകരണംനടത്തും. കള്ളിങ് നടപടികൾ രാവിലെ മുതൽ തുടങ്ങും.ഫാമിന് പത്ത് കിലോമീറ്റർ ചുറ്റളവിൽ രോഗ നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശ്ശൂരിലെ ആഫ്രിക്കൻ പന്നിപ്പനി ബാധയിൽ പന്നികളെ കൊല്ലാൻ 2 ആർആർടി സംഘത്തെ നിയോഗിച്ചു. ഇന്ന് ഒരു ആർപി സംഘത്തിന്റെ നേതൃത്വത്തിൽ ആയിരിക്കും പന്നികൾക്ക് ദയാവധം നടപ്പിലാക്കുക.ഇന്ന് തന്നെ കള്ളിങ് പൂർണ്ണമായും പൂർത്തീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വിഭാഗം.10 കിലോമീറ്റർ ചുറ്റളവിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയതായി മൃഗസംരക്ഷണ വകുപ്പ് ജില്ലാ കോഡിനേറ്റർ ഡോ. ജി ദിനേശ് അറിയിച്ചു.
വളർത്തുപന്നികളെയും കാട്ടുപന്നികളെയും ബാധിക്കുന്ന വളരെ പകർച്ചവ്യാധിയാണ് ആഫ്രിക്കൻ പന്നിപ്പനി. എന്നിരുന്നാലും, ഇത് മനുഷ്യരിലേക്ക് പകരില്ല. ഈ വർഷം ഫെബ്രുവരിയിൽ ആലപ്പുഴ തണ്ണീർമുക്കത്ത് ആഫ്രിക്കൻ പന്നിപ്പനി പടർന്നുപിടിച്ചതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പിന്റെ (എഎച്ച്‌ഡി) റാപ്പിഡ് റെസ്‌പോൺസ് ടീം പന്നികളെ നശിപ്പിച്ചിരുന്നു.















