ഭോപ്പാൽ : ബുന്ദേൽഖണ്ഡിലെ ഏറ്റവും ഉയരം കൂടിയ മഹാദേവ പ്രതിമ മുഖ്യമന്ത്രി ഡോ.മോഹൻ യാദവ് ഇന്ന് ജനങ്ങൾക്കായി തുറന്ന് നൽകും . ഉദ്ഘാടനത്തിനോടനുബന്ധിച്ച് 7 ദിവസത്തെ ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
ലിധൗരയിലെ ചിപ്രി ഗ്രാമത്തിലെ 100 അടിയോളം ഉയരമുള്ള കുന്നിൻ മുകളിലാണ് 61 അടി ഉയരമുള്ള പ്രതിമ നിർമ്മിച്ചിരിക്കുന്നത് . സന്ത് രവിശങ്കർ മഹാരാജ് റാവത്പുരയുടെ ജന്മസ്ഥലമാണ് ചിപ്രി ഗ്രാമം . 2016-ൽ ഗ്രാമത്തിലെ ശാരദ കുന്നിൽ വലിയ സാമൂഹിക മേള സംഘടിപ്പിച്ചിരുന്നു. ഇതിനുശേഷം മലയ്‌ക്ക് ചുറ്റും ഒരു ലക്ഷത്തിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. കൂടാതെ, മഹാരാജിന്റെ ആശ്രമം, ക്ഷേത്രം എന്നിവയും മലയിൽ നിർമ്മിച്ചു.
രണ്ട് വർഷം മുമ്പാണ് 51 അടി ഉയരമുള്ള ഭോലേനാഥിന്റെ ധ്യാനനിലയിലുള്ള പ്രതിമയുടെ നിർമ്മാണം ഈ കുന്നിൽ ആരംഭിച്ചത്. ജൂൺ 29 മുതൽ മാ ശാരദ കുന്നിൽ വിവിധ മത സാംസ്കാരിക പരിപാടികൾ നടക്കുന്നുണ്ട് .
ഇനി മലമുകളിൽ മാ ശാരദ ക്ഷേത്രത്തിന്റെ നിർമ്മാണവും ആരംഭിക്കും. ഇതിനുള്ള ഭൂമി പൂജയും ഇന്ന് നടത്തും. ഇതുകൂടാതെ പുറത്തുനിന്ന് വരുന്ന വിനോദസഞ്ചാരികൾക്കായി കുന്നിൽ ധ്യാനകേന്ദ്രം, അതിഥിമന്ദിരം, സന്ത് നിവാസ് എന്നിവയും നിർമിച്ചിട്ടുണ്ട്.
ഏകദേശം രണ്ടര വർഷം മുമ്പ് രാജസ്ഥാൻ ശിൽപികളായ ചന്ദുലാൽ വർമയും ശിഷ് റാമും അവരുടെ സംഘവുമാണ് ചിപ്രിയിൽ പ്രതിമയുടെ നിർമ്മാണം ആരംഭിച്ചത്. ഡൽഹി, ഹരിയാന, പഞ്ചാബ് തുടങ്ങി രാജ്യത്തിന്റെ പല ഭാഗങ്ങളിലും താൻ ഇതുവരെ വലിയ പ്രതിമകൾ നിർമ്മിച്ചിട്ടുണ്ടെന്ന് ചന്ദുലാൽ പറഞ്ഞു. ഇതിന് മുമ്പ് റാവത്ത്പുര ധാമിലാണ് ശിവപ്രതിമ നിർമ്മിച്ചിരുന്നത്.
എട്ടടി താഴ്‌ച്ചയിൽ കുഴിയെടുത്ത് 11 അടി ഉയരമുള്ള പ്ലാറ്റ്ഫോം നിർമിച്ചതായി ചന്ദുലാൽ വർമ പറഞ്ഞു. ഈ പ്ലാറ്റ്‌ഫോമിലാണ് 61 അടി ഉയരമുള്ള ശിവ പ്രതിമ ഒരുക്കിയത് . ത്രിശൂലത്തിന്റെ നീളം ഉൾപ്പെടെ പ്രതിമയുടെ ഉയരം 70 അടിയിലേറെയാണ്. രണ്ട് കോടിയോളം രൂപയാണ് പ്രതിമയുടെ നിർമ്മാണത്തിനായി ചെലവഴിച്ചത്.















