മകനൊപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവച്ച് ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. ടി20 ലോകകപ്പ് ആഘോഷങ്ങൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. ഹാർദിക് പാണ്ഡ്യയെ സ്വീകരിക്കാൻ കുടുംബ ഒരുക്കിയ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രങ്ങളാണ് പങ്കിട്ടത്. മകനെ ചുംബിച്ചും, ടി20 ലോകകപ്പ് മെഡൽ കഴുത്തിൽ അണിയിപ്പിച്ചും സന്തോഷിക്കുന്ന പാണ്ഡ്യയെയാണ് ചിത്രങ്ങളിൽ കാണാനാവുന്നത്.
‘എന്റെ #1 ഞാൻ ചെയ്യുന്നതെല്ലാം, അത് നിനക്കുവേണ്ടി ❤️❤️—എന്ന കാപ്ഷനോടെയാണ് ചിത്രങ്ങൾ ഷെയർ ചെയ്തത്. എന്നാൽ ഭാര്യ നടാഷ സ്റ്റാൻകോവിച്ചിനെ ചിത്രങ്ങളിൽ കാണാനില്ല. ഇക്കാര്യം ആരാധകർ അന്വേഷിക്കുകയും ചെയ്തു. ടി 20 ലോകപ്പ് വിജയത്തിന് ശേഷവും നടാഷയുടെ ഭാഗത്ത് നിന്ന് ഭർത്താവിനെ അഭിന്ദിച്ചോ പിന്തുണച്ചോ സോഷ്യൽ മീഡിയ പോസ്റ്റുകളൊന്നും കണ്ടിരുന്നില്ല. ഇതിനിടെ നിഗൂഡമായ ഒരു കാപ്ഷനോടെ ഒരു ഡാൻസ് വീഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു. ഇതാണ് വേർപിരിയൽ വാർത്തകൾ ശക്തമാക്കിയത്.
2020 മെയിൽ കൊവിഡ് സമയത്താണ് നടാഷയും ഹാർദിക് പാണ്ഡ്യയും വിവാഹിതരാകുന്നത്. നേരത്തെ ഇൻസ്റ്റഗ്രാം ബയോയിൽ നിന്ന് പാണ്ഡ്യ എന്ന സർനെയിം നടാഷ ഒഴിവാക്കിയിരുന്നു. ചില ഫോട്ടോകളും നീക്കിയിരുന്നെങ്കിലും പിന്നീട് വീണ്ടുമിത് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടു.
View this post on Instagram
“>
View this post on Instagram