ന്യൂഡൽഹി: ജയിലിൽ ശിക്ഷ അനുഭവിക്കുന്ന എംപികളായ അമൃത് പാൽ സിംഗും എഞ്ചിനീയർ റാഷിദും ഇന്ന് സത്യപ്രതിഞ്ജ ചെയ്തു. അസമിലെ ദിബ്രുഗഡ് ജയിലിലായിരുന്ന അമൃത് പാലിനെ ഇന്ന് രാവിലെ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിൽ എത്തിച്ചത്. ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നിന്നും വിജയിച്ച ഷെയ്ഖ് അബ്ദുൾ റാഷിദിനെയും ഡൽഹിയിൽ എത്തിച്ചിരുന്നു.
ഖാലിസ്ഥാനി ഭീകരൻ അമൃത് പാലിന് നിബന്ധനകളോടെ നാലു ദിവസത്തെ പരോളാണ് നൽകിയത്. തീവ്രവാദ കേസിൽ തടവിൽ കഴിയുന്ന റാഷിദിന് രണ്ട് മണിക്കൂർ നേരമായിരുന്നു പരോൾ. സത്യപ്രതിജ്ഞയ്‌ക്ക് ശേഷം തിരികെ ജയിലിലേക്ക് മടങ്ങി. യാതൊരു വിഷയത്തിലും മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതും പ്രസ്താവനകൾ പാടില്ലെന്നുമുള്ള നിബന്ധനകളോടെയായിരുന്നു പരോൾ. ഇവരുടെ കുടുംബാംഗങ്ങൾക്കും മാദ്ധ്യമങ്ങളോട് സംസാരിക്കാൻ അനുമതി ഇല്ല.
പഞ്ചാബിലെ ഖദൂർ സാഹിബ് മണ്ഡലത്തിൽ നിന്നാണ് അമൃതപാൽ സിംഗ് വിജയിച്ചത്. ഖാലിസ്ഥാനി ഭീകരനായ അമൃത്പാലിനെതിരെ നിലവിൽ പത്തോളം കേസുകളാണുള്ളത്. ജമ്മു കാശ്മീരിലെ ബാരാമുള്ള മണ്ഡലത്തിൽ നിന്നാണ് 56 കാരനായ എഞ്ചിനീയർ റാഷിദ് വിജയിച്ചത്.