ന്യൂഡൽഹി: സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം പാത്രങ്ങൾക്ക് ഗുണനിലവാര മാനദണ്ഡമായ ഐഎസ്ഐ ( ഇന്ത്യൻ സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ) മുദ്ര നിർബന്ധമാക്കി. ഗുണനിലവാര മുദ്രയില്ലാത്ത പാത്രങ്ങളുടെ നിർമ്മാണം, ഇറക്കുമതി, വിൽപ്പന, സംഭരണം എന്നിവ നിരോധിച്ചതായി ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻ്റേർഡ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
മാനദണ്ഡം പാലിക്കാത്തവർക്ക് പിഴ ചുമത്തുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ഗുണനിലവാരം കുറഞ്ഞ പാത്രങ്ങളുടെ വിൽപ്പനയും ഇറക്കുമതിയും നിരോധിക്കാനാണ് നടപടി. ഇന്ത്യയിലെ വ്യവസായ ഉൽപ്പന്നങ്ങൾക്ക് വേണ്ടിയുള്ള സർട്ടിഫിക്കേഷൻ മുദ്രയാണ് ഐഎസ്‌ഐ. ഉൽപ്പന്നത്തിന് നിശ്ചിത ഇന്ത്യൻ ഗുണനിലവാരം ഉണ്ടെന്നുള്ള വസ്തുതയാണ് അതിലൂടെ വെളിവാക്കപ്പെടുന്നത്.