ജമ്മു: കനത്ത മഴയെ തുടർന്ന് ഇരു റൂട്ടുകളിലും അമർനാഥ് യാത്ര താത്കാലികമായി നിർത്തിവച്ചു. അമർനാഥ് യാത്ര പ്രദേശത്ത് നിർത്താതെ പെയ്യുന്ന മഴയെത്തുടർന്ന് മുൻകരുതൽ നടപടിയായാണ്, യാത്ര താൽക്കാലികമായി നിർത്തിവച്ചത്.
ഇതുവരെ ഒന്നര ലക്ഷത്തിലധികം ഭക്തർ ഗുഹാക്ഷേത്രം സന്ദർശിക്കുകയും അമർനാഥ് ബാബയെ ‘ദർശനം’ നടത്തുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ രാത്രി മുതൽ ബൽതാൽ, പഹൽഗാം റൂട്ടുകളിൽ ഇടയ്‌ക്കിടെ കനത്ത മഴ ലഭിച്ചതായി അധികൃതർ പറഞ്ഞു. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ മുൻകരുതൽ നടപടിയെന്ന നിലയിലാണ് യാത്ര താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ജൂൺ 29 ന് ആരംഭിച്ച അമർനാഥ് യാത്ര ആഗസ്റ്റ് 19 ന് അവസാനിക്കും. കഴിഞ്ഞ വർഷം 4.5 ലക്ഷത്തിലധികം തീർഥാടകരാണ് ഗുഹാക്ഷേത്രത്തിൽ ദർശനം നടത്തിയത്.















