ഗഡ്ചിരോളി: നക്സലൈറ്റ് ആക്രമണത്തിൽ ജവാന്മാർക്ക് പരിക്ക്. മഹാരാഷ്‌ട്രയിലെ ദോധ്‌രാജ് ഭമ്രഗഡ് പാലത്തിന് സമീപം നക്‌സലൈറ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചാണ് അപകടം.
ആക്രമണത്തിൽ സി 60 സേനയിലെ രണ്ട് ജവാന്മാർക്കാണ് പരിക്കേറ്റത്. ഗഡ്ചിരോളി പോലീസ് സൂപ്രണ്ട് നീലോത്പാലാണ് അപകടത്തിന്റെ വിവരങ്ങൾ പങ്കുവെച്ചത്.
സി60 സൈനികർ റോഡ് തിരച്ചിൽ നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പ്രദേശത്ത് നക്സലൈറ്റുകൾക്കായി തിരച്ചിൽ നടക്കുകയാണ്.