കഴിഞ്ഞ ദിവസമാണ് പ്രശസ്ത പഞ്ചാബി നാടോടി ഗായികയും പത്മഭൂഷൺ പുരസ്‌കാര ജേതാവുമായ അന്തരിച്ച ഗുർമീത് ബാവയുടെ മകൾ ഗ്ലോറി ബാവ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സർക്കാരിന്റെ സഹായം തേടി രംഗത്ത് വന്നത്. തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഗ്ലോറി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ കുറിപ്പ് കണ്ടതിന് പിന്നാലെ സഹായവുമായി എത്തിയിരിക്കുകയാണ് നടൻ അക്ഷയ് കുമാർ.
25 ലക്ഷം രൂപയാണ് അക്ഷയ് കുമാർ ഗ്ലോറി ബാവയ്‌ക്ക് കൈമാറിയത്. ഗ്ലോറി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നന്ദി പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്നും ഗ്ലോറി ബാബ പ്രതികരിച്ചു. എന്നാൽ ഇതിനെ ഒരു സഹായമായി കാണരുതെന്നായിരുന്നു അക്ഷയ്കുമാറിന്റെ പ്രതികരണം. ഒരു സഹോദരന്റെ കടമ മാത്രമാണ് താൻ ചെയ്തതെന്നും താരം പറയുന്നു.
“പഞ്ചാബിന്റെ അഭിമാനമായ ഗുർമീത് ബാവയുടെ കുടുംബം സാമ്പത്തിക പ്രശ്‌നങ്ങളിൽ വലയുന്നത് നിരാശാജനകമായിരുന്നു. ഒരു സഹോദരനെന്ന നിലയിൽ മകൾ ഗ്ലോറി ബാവയോട് കാണിച്ച സ്നേഹമിണിത്. ഇതൊരു സഹായമല്ല, ഒരു പഞ്ചാബി എന്ന നിലയിലും കലാകാരനെന്ന നിലയിലും എന്റെ ഉത്തരവാദിത്തം നിറവേറ്റുകയാണ്”- അക്ഷയ് കുമാർ പറഞ്ഞു.