പൗരാണികമായൊരു നഗരത്തിന്റെ പോയ കാലത്തെ ഓർമകൾ പേറുന്ന നഗരമാണ് ഫോർട്ട് കൊച്ചി. നാലര കിലോമീറ്ററിൽ നാനാത്വത്തിൽ ഏകത്വം പൂർണത കൈവരിക്കുന്ന പ്രദേശമാണ് പശ്ചിമ കൊച്ചി എന്നുവേണമെങ്കിൽ പറയാം.
മലയാളം മുതൽ ഹീബ്രുവും പറങ്കിയും വരെ കൂടിച്ചേർന്നൊരു കോസ്മോ പോളിറ്റൻ സംസ്കാരമാണ് ഇവിടെ. സുഗന്ധ വ്യജ്ഞനം മണക്കുന്ന തെരുവിലൂടെയുള്ള നടത്തം ഏതൊരാളുടെയും മനം മയക്കുമെന്നത് തീർച്ച. ക്ലോക്ക് ടവറും സഞ്ചാരികളെ ആകർഷിക്കും. ഇവിടെ തന്നെയുള്ള വാസ്കോ ഹൗസും സന്ദർശിക്കേണ്ട ഇടമാണ്. കൊച്ചിയിലെ ഏറ്റവും പഴക്കം ചെന്ന പോർച്ചുഗീസ് കെട്ടിടങ്ങളിലൊന്നാണിത്.
മട്ടാഞ്ചേരിയിൽ ഇന്നും വ്യാപാരമുഖത്ത് സജീവമാണ്. ആൻ്റിക് ആർട്ടിഫാക്റ്റ് കച്ചവടത്തിന്റെ ഹബ്ബാണിവിടം. തെരുവീഥികളിലൂടെ നടക്കുന്നതിനിടയിൽ സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊന്ന് ടവർ റോഡിലെ കോഡർ ഹൗസാണ്. വെള്ളയും ചുവപ്പും ഇടകലർന്ന ഒരു മൂന്നു നിലക്കെട്ടിടം.
കൊച്ചിയുടെ ചരിത്രത്തിനോളം പ്രാധാന്യമുള്ളതാണ് സമുദ്രത്തിനും. അത്രയേറെ മാനോഹാരിതയാണ് കൊച്ചിയിലെ ബീച്ചുകൾ ഒളിപ്പിച്ചു വച്ചിരിക്കുന്നത്. അറബിക്കടൽ ഉൾവലിഞ്ഞുണ്ടായ വൈപ്പിൻ ദ്വീപും, പുതുവൈപ്പ്, ചെറായി ബീച്ചുകളും നവ്യാനുഭവമാകും ഓരോ തവണയും നൽകുക.
ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഫോർട്ട് കൊച്ചിയിലേക്കെത്തുന്നത്. വിദേശീയരും സ്വദേശീയരും ഒരു പോലെ വന്നുപോകുന്ന ഫോർട്ടുകൊച്ചിയുടെ മനസറിയുന്ന വീഡിയോ കാണാം..















