ശ്രീനഗർ: ജമ്മുവിൽ ഹനുമാൻ ക്ഷേത്രം തകർത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. നഗ്രോട്ടയിൽ സ്ഥിതിചെയ്യുന്ന ഹനുമാൻ ക്ഷേത്രം അടിച്ചു തകർത്ത് തീയിടാൻ ശ്രമിച്ച അർജുൻ ശർമ്മയാണ് പിടിയിലായത്. ക്ഷേത്രത്തിൽ ബ്ലാക്ക് മാജിക് നടക്കുന്നുണ്ടെന്ന സംശയത്താലാണ് ക്ഷേത്രം തകർത്തതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ പൊട്ടിപ്പുറപ്പെട്ടിരുന്നു. എന്നാൽ പ്രതിയെ പിടികൂടിയതോടെ സംഘർഷാവസ്ഥ നിലച്ചതായും സംഭവത്തിൽ രാഷ്‌ട്രീയവശങ്ങളിലെന്നും പൊലീസ് പറഞ്ഞു. ക്ഷേത്രത്തോടുള്ള ദേഷ്യത്തിന്റെ പുറത്തും ബ്ലാക് മാജിക് നടക്കുന്നുണ്ടെന്ന സംശയത്തിന്റെ പുറത്തുമാണ് പ്രതി ക്ഷേത്രം തകർത്തെന്ന് പൊലീസ് അറിയിച്ചു.
Visited the site of desecration of a religious place by some miscreants in Narain Nagrota & interacted with the locals. Must appreciate the prompt response of the Police and Civil administration who swung into action immediately & have collected some vital clues. Such acts are… pic.twitter.com/Wx9ErXFyq5
— Devender Singh Rana (@DevenderSRana) July 6, 2024
സമാനമായ സംഭവങ്ങൾ മുമ്പും ജമ്മുവിൽ നടന്നിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ 30-ാം തീയതി റിയാസി ജില്ലയിലെ ശിവക്ഷേത്രം തകർത്ത നിലയിൽ കാണപ്പെട്ടിരുന്നു. സംഭവത്തിൽ 50 പേരെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇതിനുപിന്നാലെയാണ് നഗ്രോട്ടയിലെ ഹനുമാൻ ക്ഷേത്രവും തകർത്തത്.
സംഘർഷാവസ്ഥ രൂക്ഷമാകുന്നതിന് മുമ്പ് തന്നെ പ്രതിയെ പിടികൂടാൻ സാധിച്ചതിൽ ബിജെപി നേതാവ് ദവേന്ദർ സിംഗ് റാണ പൊലീസിന് അഭിനന്ദനങ്ങൾ അറിയിച്ചു.