ഏഷ്യയിലെ ഏറ്റവും ആകർഷകനായ പുരുഷൻ എന്ന പട്ടം നേടിയ പാകിസ്താനിയാണ് ഇമ്രാൻ അബ്ബാസ്. പാകിസ്താനിൽ ഏറ്റവും അധികം പേർ ഇസ്റ്റഗ്രാമിൽ പിന്തുടരുന്ന താരം സകലവല്ലഭനാണ്. ഗായകനും നടനുമായ ഇമ്രാൻ നിരവധി സീരിയലുകളിൽ പ്രധാന താരമായി അഭിനയിക്കുന്നുമുണ്ട്. “മേരാ നാം യൂസഫ് ഹേ”, “ഖുദാ ഔർ മൊഹബത്ത്”, “മൊഹബത് തുംസെ നഫ്രത് ഹേ” തുടങ്ങിയ നിരവധി ഹിറ്റ് സീരിയലുകളിലൂടെ ജനപ്രീയനാണ്.
അബ്ബാസ് നിരവധി ബോളിവുഡ് സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. “ക്രിയേച്ചർ 3D”, “ഏ ദിൽ ഹേ മസ്‌കിൽ”, “ജാനിസാർ” എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആകർഷകമായ വ്യക്തിത്വവും വ്യതിരിക്തമായ മുഖ സവിശേഷതകളും കാരണം, 41 കാരനായ ഇമ്രാൻ അബ്ബാസ് പലപ്പോഴും ഏഷ്യയിലെ ഏറ്റവും ആകർഷകമായ പുരുഷനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. താരം ഇപ്പോഴും അവിവാഹിതനാണ്, ഉടൻ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് വിവരം.
അബ്ബാസിന്റെ ഇൻസ്റ്റഗ്രാമിൽ 9 ദശലക്ഷം ഫോളോവേഴ്‌സുണ്ട്. 3,064 പോസ്റ്റുകൾ പങ്കുവച്ചിട്ടുണ്ട്. 2013ൽ അഭിനയ രംഗത്തു ചുവട് വച്ച താരം ഒരു സീനിന് 10 ലക്ഷം പാകിസ്താൻ രൂപയാണ് വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
















