ചെന്നൈ : ബഹുജൻ സമാജ് പാർട്ടി തമിഴ്‌നാട് ഘടകം അധ്യക്ഷൻ കെ ആംസ്‌ട്രോങ്ങിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യമാണെന്ന ബിഎസ്‍പി ദേശീയ പ്രസിഡൻ്റ് മായാവതിയുടെ ആവശ്യത്തിനെതിരെ കോൺഗ്രസ് തമിഴ്‍നാട് ഘടകം രംഗത്ത് വന്നു. ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തിൽ ആവശ്യമില്ലെന്ന് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ.സെൽവപെരുന്തഗൈ പറഞ്ഞു.
“ബിഎസ്പി നേതാവ് ആംസ്ട്രോങ്ങിന്റെ ക്രൂരമായ കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ല. സംസ്ഥാന പോലീസിന്റെ അന്വേഷണം തുടർന്നാൽ മതി “ബിഎസ്പി നേതാവ് ആംസ്ട്രോങ്ങിന്റെ മൃതദേഹത്തിൽ ആദരാഞ്ജലിയർപ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ടിഎൻസിസി പ്രസിഡൻ്റ് സെൽവപെരുന്തഗൈ പറഞ്ഞു,
എന്നാൽ, ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാൻ നടപടികൾ സ്വീകരിക്കണം എന്നും . ഒരു പശ്ചാത്തലവുമില്ലാതെ, അദ്ദേഹത്തെ കൊലപ്പെടുത്താൻ കഴിയുമായിരുന്നില്ല. ഇതിന് പിന്നിൽ ആരാണെന്ന് പോലീസ് കണ്ടെത്തണം. കൂടാതെ, തമിഴ്‌നാട് പോലീസിലെ ഇൻ്റലിജൻസ് വിഭാഗവും ശക്തിപ്പെടുത്തണം എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ബി എസ് പി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ കെ ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണം തമിഴ്‌നാട് സർക്കാർ ഗൗരവത്തോടെ കാണുന്നില്ലെന്ന് ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി ആരോപിച്ചു. ഈ കേസ് സിബിഐ ക്ക് കൈമാറണം.
ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തിയ രീതി കാണുമ്പോൾ തമിഴ്‌നാട്ടിൽ ക്രമസമാധാനപാലനമില്ലെന്ന് ബോധ്യമാവുന്നു. പ്രധാന പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും അവർ പറഞ്ഞു.
“ഇത് ഒരു ദളിത് നേതാവിന്റെ കൊലപാതകത്തെക്കുറിച്ചല്ല. ദളിത് സമൂഹം മുഴുവനും ഭീഷണിയിലാണ് പല ദളിത് നേതാക്കൾക്കും അവരുടെ ജീവനെ കുറിച്ച് ഭയമാണ്,” മായാവതി പറഞ്ഞു.