മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് ഗൗതം ഗംഭീറന് പകരക്കാരനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെൻ്ററായേക്കും. ന്യൂസ് 18 ബംഗ്ലാ ആണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ടി20 ലോകകപ്പോടെ രാഹുൽ ദ്രാവിഡിന്റെ ഇന്ത്യൻ ടീമുമായുള്ള കരാർ അവസാനിച്ചിരുന്നു.
തുടരാൻ രാഹുൽ ദ്രാവിഡിന് ആഗ്രഹമില്ലെന്ന് അറിയിച്ചതോടെ പുതിയ പരിശീകനെ ബിസിസിഐ ക്ഷണിക്കുകയും ചെയ്തു. മേയ് കൊൽക്കത്ത ഐപിഎൽ കിരീടം ഉയർത്തി മൂന്നാമതും ചാമ്പ്യന്മാരായിരുന്നു. അതേസമയം മുൻ ഇന്ത്യൻ ക്യാപ്റ്റനെ മറ്റു ചില ഐപിഎൽ ടീമുകളും ലക്ഷ്യമിടുന്നുണ്ട്.
ഏകദിന ലോകകപ്പിലെ ഫൈനൽ തോൽവിക്ക് പിന്നാലെ പരിശീലക സ്ഥാനത്ത് നിന്ന് പിന്മാറാൻ ഇരുന്ന ദ്രാവിഡിനെ രോഹിത് ശർമ്മയാണ് പിടിച്ചുനിർത്തിയത്. നേരത്തെ ഗൗതം ഗംഭീർ കൊൽക്കത്തയിലെത്തി ഒരു ഫെയർവെൽ വീഡിയോ ചിത്രീകരിച്ചിരുന്നു. ഇതോടെ താരം ഇന്ത്യൻ പരിശീലകനാകുന്ന കാര്യം ഏതാണ്ട് ഉറപ്പായി. ഔദ്യോഗിക പ്രഖ്യാപനം ബിസിസിഐ സെക്രട്ടറി ജയ് ഷാ ഉടനെ നടത്തിയേക്കും.