അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടി നടന്ന ഹൽദി ആഘോഷത്തിൽ പങ്കെടുത്ത് മുകേഷ് അംബാനിയുടെ സഹോദരൻ അനിൽ അംബാനിയും ഭാര്യ ടിന അംബാനിയും. മുംബൈയിലെ അംബാനി കുടുംബത്തിന്റെ വസതിയായ ആന്റിലിയയിലാണ് ആഘോഷങ്ങൾ നടന്നത്. മഞ്ഞ വസ്ത്രം ധരിച്ച് മഞ്ഞളിൽ കുളിച്ച് നിൽക്കുന്ന ഇരുവരുടെും ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങൾ ശ്രദ്ധേയമാകുന്നത്.
അനിൽ അംബാനിയുടെ കൈകൾ പിടിച്ച് നൃത്തം ചെയ്യുകയും ഹൽദി ആഘോഷിക്കുകയും ചെയ്യുന്ന ടിന അംബാനിയുടെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. മുമ്പ് നടന്ന ആഘോഷത്തിലും ഇരുവരും ഏറെ ശ്രദ്ധ നേടിയിരുന്നു. മകൻ ആകാശ് അംബാനിക്കൊപ്പം നിൽക്കുന്ന മുകേഷ് അംബാനിയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.
അടുത്ത സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, ബോളിവുഡ് താരങ്ങൾ എന്നിവരെയാണ് മുകേഷ് അംബാനി പ്രീ വെഡ്ഡിംഗ് ആഘോഷത്തിന് ക്ഷണിച്ചത്. വരുന്ന 12-ന് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹം നടക്കുന്നത്.