ന്യൂഡൽഹി: ഇന്ത്യയിൽ തൊഴിലവസരങ്ങൾ വർദ്ധിക്കുന്നതായി ആർബിഐ റിപ്പോർട്ട്. 2023-24 സാമ്പത്തിക വർഷത്തിൽ 4.7 കോടി തൊഴിലവസരങ്ങളാണ് നിലവലുള്ളതെന്ന് ആർബിഐ വ്യക്തമാക്കി. കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തെ കണക്കുകളാണ് ആർബിഐ പുറത്തുവിട്ടത്.
തൊഴിൽ വളർച്ചാ നിരക്ക് ആറ് ശതമാനമായി ഉയർന്നു. മുന്‍ വർഷത്തേക്കാൾ 3.2 ശതമാനത്തിന്‍റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം നാല് കോടി തൊഴിലവസരങ്ങളാണ് വർദ്ധിച്ചത്. ആറ് ശതമാനം വളർച്ചയെ രേഖപ്പെടുത്തിയിട്ടുണ്ട്. 2022 – 23 വർഷത്തെ വളർച്ചാ നിരക്കിനേക്കാൾ ഇരട്ടിയാണ് ഇത്തവണത്തെ വളർച്ച.
2018-22-നും ഇടയിൽ എട്ട് കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായി ആർബിഐ വ്യക്തമാക്കുന്നു. ഓരോ വർഷവും 1.2 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. വരുന്ന പത്ത് വർഷം ഇത് തുടരേണ്ടി വരുമെന്നും ആർബിഐ വ്യക്തമാക്കുന്നു.
2017-18-നും 2021-22-നും ഇടയിൽ പ്രതിവർഷം തൊഴിലവസരങ്ങൾ വർദ്ധിച്ചതായും റിപ്പോർട്ടുണ്ട്. ഈ കാലയളവിൽ രാജ്യത്ത് എട്ട് കോടിയിലധികം തൊഴിലവസരങ്ങളാണ് ഉണ്ടായതെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം അറിയിച്ചു.