വിയന്ന: ഏകദിന സന്ദർശനത്തിനായി ഓസ്ട്രിയയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി ഓസ്ട്രിയൻ ഭരണകൂടം. ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഓസ്ട്രിയൻ സൈന്യം മോദിയെ സ്വീകരിച്ചത്. സ്വീകരണം ഒരുക്കിയതിന് പ്രധാനമന്ത്രി എക്സിലൂടെ നന്ദി അറിയിച്ചു.

“നിങ്ങൾ എനിക്ക് നൽകിയ സ്വീകരണത്തിന് നന്ദി. ഈ സന്ദർശനത്തിന് വളരെയധികം പ്രത്യേകതയാണുള്ളത്. ഓസ്ട്രിയൻ ചാൻസലറുമായും പ്രസിഡന്റുമായുള്ള ചർച്ചകൾക്കായി കാത്തിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിൽ രാഷ്‌ട്രീയ -സാമ്പത്തിക മേഖലകളെ കേന്ദ്രീകരിച്ച് ചർച്ച നടത്തും. ഇന്ത്യ-ഓസ്ട്രിയ സൗഹൃദബന്ധം ശക്തമാണ്. അത് വരും കാലങ്ങളിൽ കൂടുതൽ ശക്തമാകും”- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
Thank you, Chancellor @karlnehammer, for the warm welcome. I look forward to our discussions tomorrow as well. Our nations will continue working together to further global good. 🇮🇳 🇦🇹 pic.twitter.com/QHDvxPt5pv
— Narendra Modi (@narendramodi) July 9, 2024
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രിയ സന്ദർശിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഓസ്ട്രിയ ചാൻസലർ കാൾ നെഹാമറു എക്സിൽ കുറിച്ചു. ഓസ്ട്രിയയും ഇന്ത്യയും സുഹൃത്തുക്കളും ഉഭയകക്ഷി പങ്കാളികളുമാണ്. അദ്ദേഹത്തിന്റെ സന്ദർശന വേളയിൽ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുമെന്ന് കാൾ നെഹാമറു കൂട്ടിച്ചേർത്തു.
Welcome to Vienna, PM @narendramodi ! It is a pleasure and honour to welcome you to Austria. Austria and India are friends and partners. I look forward to our political and economic discussions during your visit! 🇦🇹 🇮🇳 pic.twitter.com/e2YJZR1PRs
— Karl Nehammer (@karlnehammer) July 9, 2024
ഓസ്ട്രിയയിലെത്തിയതിന്റെ ചിത്രങ്ങളും പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചിട്ടുണ്ട്. ചാൻസലർ കാൾ നെഹാമറുവിനോടൊപ്പം സെൽഫി എടുക്കുന്ന ചിത്രവും പ്രധാനമന്ത്രി പങ്കുവച്ചു.

വിമാനത്താവളത്തിന് പുറത്ത് കാത്തു നിന്നിരുന്ന ഇന്ത്യൻ സമൂഹത്തെയും ഇന്ത്യൻ സമൂഹത്തെ അദ്ദേഹം അഭിവാദ്യം ചെയ്തു.
















