ന്യൂഡൽഹി: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഉദ്യോഗസ്ഥയുടെ ആവശ്യം അംഗീകരിച്ച് കേന്ദ്രസർക്കാർ. ഔദ്യോഗിക രേഖകളിൽ സ്ത്രീ എന്നതിന് പകരം പുരുഷൻ ആകണമെന്ന അപേക്ഷയാണ് കേന്ദ്ര സർക്കാർ അംഗീകരിച്ചത്. റവന്യൂ വകുപ്പിലെ ജോയിന്റ് കമ്മീഷണറായ ഹൈദരാബാദ് സ്വദേശി എം അനസൂയയാണ് തന്നെ പുരുഷനായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചത്.
ഇത് അംഗീകരിച്ച കേന്ദ്ര ധനകാര്യമന്ത്രാലയം ഔദ്യോഗിക രേഖകളിലെ പേര് എം അനുകതിർ സൂര്യ എന്ന് തിരുത്തിയതിന് ശേഷം പുരുഷൻ എന്നാക്കി ഉത്തരവിറക്കി. ആദ്യമായാണ് കേന്ദ്രസർക്കാർ ഇത്തരമൊരു നീക്കം അംഗീകരിക്കുന്നത്.















