മുംബൈ: അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ശുഭ് ആശിർവാദ് വരുന്ന 13-ന് നടക്കും. അതിഥികളായി ബോളിവുഡിൽ നിന്ന് വൻതാരനിര പങ്കെടുക്കുമെന്നാണ് വിവരം. പരിപാടിയുടെ ക്ഷണക്കത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ശുഭ് ആശിർവാദ് ചടങ്ങിൽ ഷാരൂഖ് ഖാൻ, അമിർ ഖാൻ, സൽമാൻ ഖാൻ എന്നിവർ മുഖ്യ അതിഥികളായെത്തും. അമിതാഭ് ബച്ചൻ, അർജുൻ കപൂർ, രൺബീർ കപൂർ തുടങ്ങിയ നിരവധി പ്രമുഖ താരങ്ങൾ ആശിർവാദിൽ പങ്കെടുക്കും. ആലിയ ഭട്ട്, ജാൻവി കപൂർ, സിദ്ധാർത്ഥ് മൽഹോത്ര, കിയാര അദ്വാനി, ഷാഹിദ് കപൂർ, വിക്കി കൗശൽ എന്നിവരും അതിഥി പട്ടികയിലുണ്ട്.
ബോളിവുഡ് താരങ്ങൾ മാത്രമല്ല, ബിസിനസ്, രാഷ്‌ട്രീയ രംഗത്തെ നിരവധി പ്രമുഖരും വിവാഹാഘോഷത്തിൽ പങ്കെടുക്കും. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെയും വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്. വിദേശത്ത് നിന്നും പ്രമുഖർ എത്തുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം അംബാനി കുടുംബത്തിന്റെ വസതിയായ ആന്റിലിയയിൽ വച്ച് നടന്ന ഹൽദി ആഘോഷത്തിലും നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. വരുന്ന 12-നാണ് അനന്തിന്റെയും രാധികയുടെയും വിവാഹം നടക്കുന്നത്. 13-ന് ശുഭ് ആശിർവാദ്, 14-ന് വിരുന്ന് സൽക്കാരം എന്നിങ്ങനെയാണ് ആഘോഷങ്ങൾ.