മല്ലിയില ചേർക്കാത്ത ഇന്ത്യൻ വിഭവങ്ങൾ കുറവാണ്. നല്ല പച്ച നിറവും സുഗന്ധവും, ഒപ്പം നിരവധി ആരോഗ്യ ഗുണങ്ങളും. സൂപ്പ്, സലാഡുകൾ, രസം, കറികൾ എന്നിങ്ങനെ എല്ലാത്തരം വിഭവങ്ങളിലും മല്ലിയില ഇടുന്നു. പച്ചക്കറിക്കടകളിൽ ചെന്നാൽ കുറച്ച് മല്ലിയില ഫ്രീയായി കടക്കാർ പലപ്പോഴും തരാറുണ്ട്. എന്നാൽ ഇപ്പോഴിതാ മല്ലിയിലയുടെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ജനങ്ങൾ.
കടകളിൽനിന്ന് ഫ്രീയായി കിട്ടുന്ന മല്ലിയിലയ്‌ക്ക് പൊന്നും വില ഇട്ടിരിക്കുകയാണ് ഒരു ഓൺലൈൻ ആപ്പ്. ഇത് ഇന്റർനെറ്റിൽ വലിയ ചർച്ചകൾക്കും തുടക്കമിട്ടു. ഡെലിവറി പ്ലാറ്റ്‌ഫോമായ Zepto ആണ് ജനങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. വെറും 100 ഗ്രാം മല്ലിയിലയ്ക്ക് 130 രൂപ ഇവർ ഈടാക്കുന്നു.
Dhaniya 100 gm costs you Rs 131 on Zepto 🙏🥲 pic.twitter.com/u1La4duidU
— Harsh Upadhyay (@upadhyay_harsh1) July 8, 2024
“>
ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ മല്ലിയിലയുടെ അമിത വില കാണിക്കുന്ന ഒരു സ്‌ക്രീൻഷോട്ട് ഗുരുഗ്രാം നിവാസിയായ ഹർഷ് ഉപാധ്യായയാണ് സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. Zepto-യുടെ 22 ശതമാനം കിഴിവിനു ശേഷവും 100 ഗ്രാമിന് 131 രൂപയ്‌ക്ക് റീട്ടെയിൽ ചെയ്തു. “പ്രീമിയം” മല്ലിയിലയുടെ വില 100 ഗ്രാമിന് 141 രൂപയുമാണ്. നിരവധി പേരാണ് ഇതിൽ അതിശയം രേഖപ്പെടുത്തിയിരിക്കുന്നത്.















