ശ്രീനഗർ: അമർനാഥ് യാത്രയ്‌ക്കായുള്ള നുൻവാൻ, ചന്ദൻവാരി ബേസ് ക്യാമ്പുകൾ സന്ദർശിച്ച് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ബേസ് ക്യാമ്പിലെത്തിയ അദ്ദേഹം തീർത്ഥാടകർ, സേവന ദാതാക്കൾ, ഡോക്ടർമാർ, ശുചീകരണ തൊഴിലാളികൾ, പൊതുഭരണ വകുപ്പ് ഉദ്യോഗസ്ഥർ, സുരക്ഷ ഉദ്യോഗസ്ഥർ എന്നിവരുമായി സംസാരിച്ചു.
തീർത്ഥാടകർക്കായുളള താമസം, ഭക്ഷണം, വൈദ്യുതി, ജലവിതരണം, ശുചിത്വം, ആരോഗ്യം, ഗതാഗതം, സുരക്ഷ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ ഗവർണർ വിലയിരുത്തുകയും ചെയ്തു. അനന്ത്‌നാഗ് ഡെപ്യൂട്ടി കമ്മീഷണർ സയ്യിദ് ഫക്രുദീൻ ഹമീദ് ബേസ് ക്യാമ്പുകളിൽ എത്തുന്ന തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളെ കുറിച്ചും വ്യക്തമാക്കി.
ഈ വർഷത്തെ തീർത്ഥാടന യാത്രയിൽ 3.5 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനോടകം 1.5 ലക്ഷം പേർ തീർത്ഥടനം പൂർത്തിയാക്കി.















