ആലപ്പുഴ: കായംകുളത്ത് വൻ കഞ്ചാവ് വേട്ട. പുതുപ്പള്ളി – വടക്ക് കൊച്ചുമുറി ഭാഗത്ത് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തിക്കൊണ്ട് വന്ന രണ്ടേകാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിലായത്. കീരിക്കാട് കണ്ണമ്പള്ളി സ്വദേശി ആഷിക്കിനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. കായംകുളത്തെ ലഹരി വിൽപ്പന ശൃംഖലയിലെ പ്രധാനിയാണ് ഇയാളെന്ന് എക്‌സൈസ് സംഘം അറിയിച്ചു. കച്ചവടത്തിനായി കൊണ്ട് വന്ന കഞ്ചാവാണ് പിടികൂടിയത്.















