ഓരോ മാസവും പുതിയ വാഹനങ്ങൾക്കായി കാത്തിരിക്കുകയാണ് വാഹന പ്രേമികൾ. ജൂൺമാസം പുതിയ കാർ ലോഞ്ചുകളുടെ കാര്യത്തിൽ കുറച്ച് പിന്നിലായിരുന്നു. എന്നാൽ വാഹന പ്രേമികൾക്ക് ആവേശം നൽകുന്ന മാസമായിരിക്കും 2024 ജൂലൈ. ഏഴ് മോഡലുകളാണ് ഈ മാസം പുറത്തിറങ്ങുക. ഒരു പ്രീമിയം സെഡാൻ, ഒരു ലക്ഷ്വറി ഹാച്ച്ബാക്ക്, കുറച്ച് എസ്‌യുവികൾ, കൂടാതെ മൂന്ന് ഇവികളും ജൂലൈ മാസം ലോഞ്ച് ചെയ്യും. ഈ പട്ടികയിലുള്ള വാഹനങ്ങൾ പരിചയപ്പെടാം.
1.Tata Curvv EV
വരാനിരിക്കുന്ന ഇലക്ട്രിക് കാറുകളിലൊന്നാണ് ടാറ്റ കർവ്വ് ഇവി. ഇത് ടാറ്റയുടെ Acti.ev പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. 500 കിലോമീറ്റർ റേഞ്ചാണ് വാഹനത്തിന്. 20 ലക്ഷമാണ് വില പ്രതീക്ഷിക്കുന്നത്.
2. Nissan X-Trail
ഒരു ദശാബ്ദത്തോളമായി ഇന്ത്യൻ വിപണിയിൽ ഇല്ലാതിരുന്ന നിസാൻ എക്‌സ്-ട്രെയിൽ, ഇപ്പോൾ അതിന്റെ നാലാം തലമുറയുമായാണ് തിരിച്ചുവരവിന് ഒരുങ്ങുന്നത്. 40 ലക്ഷമാണ് പ്രതീക്ഷിക്കുന്ന വില.
3.Hyundai Alcazar Facelift
2024 ജനുവരിയിൽ ഹ്യുണ്ടായ് ക്രെറ്റ പുറത്തിറങ്ങിയിരുന്നു. ഇപ്പോൾ, കമ്പനി ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഹ്യുണ്ടായ് അൽകാസർ ഫെയ്സ് ലിഫ്റ്റിന്റെ വില ഏകദേശം 17 ലക്ഷം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
4. Mercedes-Benz EQA
മെഴ്‌സിഡസ് ബെൻസ് ഇക്യുഎയുടെ രൂപത്തിൽ മറ്റൊരു ആഡംബര ഇലക്ട്രിക് കാർ ഉടൻ വരും. ഇത് ജർമ്മൻ മാർക്കിന്റെ ഇന്ത്യൻ ലൈനപ്പിലെ ഏറ്റവും താങ്ങാനാവുന്ന EV ആണ്. പ്രതീക്ഷിക്കുന്ന വില 60 ലക്ഷം.
5. 2024 BMW 5 Series
BMW 5 സീരീസിന്റെ എട്ടാം തലമുറ ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഈ മാസം എത്തും. പ്രീമിയം സെഡാന്റെ ലോംഗ്-വീൽബേസ് (എൽഡബ്ല്യുബി) മോഡൽ ആദ്യമായാണ് ഇന്ത്യയിൽ എത്തുന്നത്. 70 ലക്ഷം വില പ്രതീക്ഷിക്കാം.
6. 2024 Mini Cooper S
വരുന്നൂ, നാലാം തലമുറ മിനി കൂപ്പർ എസ്. അഷ്ടഭുജാകൃതിയിലുള്ള പുതിയ ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, ഡൈനാമിക് ടേൺ ഇൻഡിക്കേറ്ററുകളുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവ പുതിയ മിനി കൂപ്പറിന്റെ പ്രധാന ആകർഷണമാണ്. പ്രതീക്ഷിക്കുന്ന വില 47 ലക്ഷം.
7. Mini Cooper Countryman SE
ജൂലൈ 24 ന് അവതരിപ്പിക്കുന്ന മൂന്നാമത്തെ പുതിയ കാർ. കൺട്രിമാൻ ഇവി എന്നും അറിയപ്പെടുന്ന ആദ്യത്തെ മിനി കൂപ്പർ കൺട്രിമാൻ SE ആയിരിക്കും.















