മനോഹരമായ ഒരു കുഞ്ഞ് വീട് , പലർക്കും ഒരു സ്വപ്നമാണിത് . ചിലർക്കാകട്ടെ രണ്ടും , മൂന്നും നിലകളുള്ള ആഡംബരഭവനത്തോടാകും പ്രിയം . ഒരു മനുഷ്യായുസിൽ സമ്പാദിക്കാനുകുന്നതിന്റെ പകുതിയോളം വീടിനായി ചിലവഴിക്കുകയും ചെയ്യും . എന്നാൽ ഇന്ത്യയിലെ അതിസമ്പന്നരിൽ ഒരാളാണെങ്കിലും ഇന്നും തന്റെ പൂർവ്വികർ നിർമ്മിച്ച് വീട്ടിൽ കഴിയുന്ന കോടീശ്വരനെ പറ്റി കേട്ടിട്ടുണ്ടോ , മറ്റാരുമല്ല അത് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനായ ആനന്ദ് മഹീന്ദ്ര . കണക്കുകൾപ്രകാരം ഏകദേശം 17,000 കോടി രൂപയാണ് ആനന്ദ് മഹീന്ദ്രയുടെ ആസ്തി
ബിസിനസ്സ് രംഗത്ത് വളരെ സ്വാധീനമുള്ള വ്യക്തിയാണ് ആനന്ദ് മഹീന്ദ്ര . ട്രാക്ടറുകളിലും സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യമുള്ള മഹീന്ദ്ര ഗ്രൂപ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ഓട്ടോമൊബൈൽ, ഇൻഫർമേഷൻ ടെക്‌നോളജി, എയ്‌റോസ്‌പേസ് തുടങ്ങി വിവിധ മേഖലകളിലേക്കും വ്യാപിച്ചു.
മഹീന്ദ്ര കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണ് ആനന്ദ് മഹീന്ദ്ര . ശതകോടീശ്വരന്മാരിൽ ഒരാളാണെങ്കിലും ആനന്ദ് മഹീന്ദ്രയുടെ ജീവിതശൈലി മറ്റ് പല ശതകോടീശ്വരന്മാരിൽ നിന്നും വ്യത്യസ്തമാണ്. തന്റെ മുത്തച്ഛനായ കെ.സി മഹീന്ദ്ര മുൻപ് വാടകയ്‌ക്കെടുത്ത വീട്ടിലാണ് ആനന്ദ് മഹീന്ദ്ര ഇപ്പോഴും ജീവിക്കുന്നത്. മുംബൈയിലെ നേപിയൻ സീ റോഡിൽ സ്ഥിതിചെയ്യുന്ന വീടാണിത്. 2011 ൽ വീട്ടുടമ ഈ വീട് അപ്പാടെ പൊളിച്ചുമാറ്റി നവീകരണ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതി ഇട്ടിരുന്നു. ഇതോടെ താൻ ഇത്രയും കാലം കഴിഞ്ഞ വീടും സ്ഥലവും കൈവിട്ടുകളയാതെ അത് സ്വന്തമാക്കാൻ ആനന്ദ് മഹീന്ദ്ര തീരുമാനിക്കുകയായിരുന്നു.
ഈ വീടുമായി വികാരപരമായ ബന്ധം നിലനിർത്താൻ ആനന്ദ് മഹീന്ദ്ര തീരുമാനിക്കുകയായിരുന്നു.ഗുലിസ്ഥാൻ എന്ന് പേരിട്ടിരിക്കുന്ന ഈ സ്വത്ത് മഹീന്ദ്രയുടെ കുടുംബത്തിന്, മുത്തച്ഛന്റെ ഓർമ്മകൾ സമ്മാനിക്കുന്നതാണ് . വീട് നിൽക്കുന്ന 13,000 ഏക്കർ വസ്തു അദ്ദേഹം 270 കോടി രൂപയ്‌ക്കാണ് സ്വന്തമാക്കിയത്.പ്രിയദർശിനി പാർക്കിന് എതിർവശത്തായാണ് വീട് സ്ഥിതിചെയ്യുന്നത്. പഴമയുടെ പ്രൗഢി ഒട്ടും നഷ്ടപ്പെടാതെ അതേപടി നിലനിർത്തിയിട്ടുണ്ട്.















