ലോകം @2099: കുടിവെള്ളം കിട്ടാക്കനിയാകും, വരാനിരിക്കുന്നത് ജലത്തിനായുള്ള യുദ്ധം: ഗവേഷകരുടെ കണ്ടെത്തൽ ഇങ്ങനെ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ലോകം @2099: കുടിവെള്ളം കിട്ടാക്കനിയാകും, വരാനിരിക്കുന്നത് ജലത്തിനായുള്ള യുദ്ധം: ഗവേഷകരുടെ കണ്ടെത്തൽ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 02:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഴം കുറഞ്ഞ ഭൂഗർഭ ജലത്തിന്റെ താപനില ശരാശരി 2.1 മുതൽ 3 .5 ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിക്കുമെന്ന് ആഗോള പഠനം. ഭയാനകമായ പ്രത്യാഘാതങ്ങളാണ് താപനില ഉയരുന്നതിലൂടെ ഉണ്ടാകാൻ പോകുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് ഭാവിയിൽ കുടിവെള്ളം ലഭ്യമാകാത്ത അവസ്ഥയിലേക്ക് മനുഷ്യരാശിയെ നയിക്കുമെന്നാണ് കണ്ടെത്തൽ.

ന്യൂകാസ്റ്റിൽ യൂണിവേഴ്സിറ്റിയിലെ ഡോ. ഗബ്രിയേൽ റൗവും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിലെ ഡോ. ഡിലൻ ഇർവിനും ഉൾപ്പെടുന്ന ഒരു അന്താരാഷ്‌ട്ര ഗവേഷക സംഘത്തിന്റേതാണ് കണ്ടെത്തൽ. ഇവർ വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യത്തെ ആഗോള ഭൂഗർഭ താപനില മോഡലിൽ നിന്നാണ് ആശങ്കപ്പെടുത്തുന്ന പ്രവചനങ്ങൾ വരുന്നത്.

മധ്യ റഷ്യ, വടക്കൻ ചൈന, വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ, ആമസോൺ മഴക്കാടുകൾ എന്നിവിടങ്ങളിലെ താപനില ഗണ്യമായി ഉയരും. ഓസ്‌ട്രേലിയയിലും ഇതിന്റെ രൂക്ഷമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. താപനില ഉയരുന്നത് ഭൂഗർഭ ജലത്തെ ആശ്രയിച്ചുകഴിയുന്ന ആവാസവ്യവസ്ഥയുടെ വംശ നാശത്തിന് കാരണമാകും. കൂടാതെ ഇത് ജലത്തിന്റെ ഗുണനിലവാരം, ആവാസ വ്യവസ്ഥയുടെ നിലനിൽപ്, മനുഷ്യരുടെ സുരക്ഷ മുതലായവയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു.

ഭൂഗർഭ ജലത്തിലെ താപനില ഉയരുന്നത് വെള്ളത്തിൽ ഓക്സിജന്റെ ലഭ്യത കുറയാൻ കാരണമാകും. ഇത് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ കാരണമാകും. 2099 ആകുമ്പോഴേക്കും 59 മുതൽ 588 ദശലക്ഷം ആളുകൾ അധിവസിക്കുന്ന മേഖലകളിൽ ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി ഉയരും. ഇത് കുടിവെള്ള ലഭ്യതയെ ബാധിക്കും. ഒപ്പം പല രോഗകാരികളുടെ വർദ്ധനവിനും കാരണമാകും. ഭൂഗർഭ ജലത്തെ ആശ്രയിച്ചുള്ള ഊർജ്ജ ഉത്പാദനം, കൃഷി തുടങ്ങിയ മേഖലകളിലും താപനിലയിലെ മാറ്റം പ്രതിഫലിക്കും.

Tags: drinking waterGround water temperaturetemperature riseaftermathglobal studyglobal groundwater temperature model
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies