വാഷിംഗ്ടൺ: ടേക്ക് ഓഫിനിടെ അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു. ഫ്ലോറിഡയിലെ ടാമ്പ വിമാനത്താവളത്തിൽ വച്ചാണ് അപകടം നടന്നത്. ഫീനിക്സ് സ്കൈ ഹാർബർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്ന അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 590 എന്ന വിമാനത്തിന്റെ ടയറുകളാണ് പൊട്ടിത്തെറിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ എക്സിൽ കുറിച്ചു. ടേക്ക് ഓഫിന് സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ ടയറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ടയറുകളിൽ ഒന്ന് തീപിടിക്കുകയും ചെയ്തു. ഉടൻ തന്നെ പൈലറ്റുമാർ ടേക്ക് ഓഫ് അവസാനിപ്പിച്ചതോടെ വൻ ദുരന്തമാണ് ഒഴിവായത്.
JUST IN: American Airlines flight 590 out of Tampa, Florida narrowly avoids disaster after multiple tires blow out during takeoff.
As the plane was picking up speed and seconds away from liftoff, the tires blew out.
The pilot slammed on the brakes as the plane barreled towards… pic.twitter.com/P5kZ3N6pUO
— Collin Rugg (@CollinRugg) July 10, 2024
174 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി വിമാനം ടെർമിനലിലേക്ക് കൊണ്ടുപോയി. യാത്രക്കാർക്കായി മറ്റൊരു വിമാനം ക്രമീകരിച്ചതായി അധികൃതർ അറിയിച്ചു.
പൈലറ്റുമാരുടെ സമയോചിത ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായതെന്ന് യാത്രക്കാർ പ്രതികരിച്ചു. സംഭവത്തിൽ എഫ്ഐഎ (ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ) കൂടുതൽ അന്വേഷണം നടത്തും.